എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി ജുമാമസ്ജിദിനെതിരായ വ്യാജവാര്‍ത്ത; അര്‍ണാബ് ഗോസ്വാമിക്കും റിപ്പബ്ലിക്ക് ടിവിക്കുമെതിരെ ദല്‍ഹി ഇമാം വക്കീല്‍ നോട്ടീസയച്ചു
എഡിറ്റര്‍
Monday 11th September 2017 10:19am

ന്യൂദല്‍ഹി: ദല്‍ഹി ജുമാമസ്ജിദിനെ കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ റിപ്പബ്ലിക്ക് ടിവിക്കും ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെയും ദല്‍ഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി വക്കീല്‍ നോട്ടീസയച്ചു. കറണ്ട് ബില്ല് അടയ്ക്കാത്തതിന് ദല്‍ഹിജുമാ മസ്ജിദിലെ വൈദ്യുതിബന്ധം ദല്‍ഹി ഇലക്ട്രിസിറ്റി ബോര്‍ഡ് വിച്ഛേദിച്ചെന്ന് വ്യാജവാര്‍ത്ത നല്‍കിയതിനാണ് നോട്ടീസ്.

15 ദിവസത്തിനകം വാര്‍ത്ത പിന്‍വലിക്കുകയും ക്ഷമ പറയുകയും ചെയ്തില്ലെങ്കില്‍ അപകീര്‍ത്തിക്കേസ് കൊടുക്കമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.

ദല്‍ഹി ജുമാമസ്ജിദിലെ കറണ്ട് കട്ടിനെ കുറിച്ച് ആഗസ്റ്റ് 30നാണ് റിപ്പബ്ലിക്ക് ടി.വി വാര്‍ത്ത പുറത്തുവിട്ടിരുന്നത്. രാത്രി മസ്ജിദിലെ ലൈറ്റ് അണച്ച സമയത്തെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. ആഡംബര കാറുകള്‍ വാങ്ങാന്‍ പണമുള്ള ദല്‍ഹി ഇമാമിന് കറണ്ട് ബില്ലടയ്ക്കാന്‍ പണമില്ലേയെന്നും ചാനലില്‍ ട്വീറ്റ് ചെയ്തിരുന്നു.


Read more:  ബുദ്ധനുണ്ടായിരുന്നെങ്കില്‍ റോഹിങ്ക്യന്‍ ജനതയെ സഹായിക്കുമായിരുന്നെന്ന് ദലൈലാമ


എന്നാല്‍ ജുമാമസ്ജിദിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടില്ലെന്ന് ഇമാം ബുഖാരി പറഞ്ഞു. ഗുര്‍മീത് റാം റഹീം കേസില്‍ കോടതിവിധി വന്ന സമയത്ത് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നില്‍ സൂത്രപ്പണിയുണ്ടെന്നും ബുഖാരി ഇമാം കാരവാനോട് പറഞ്ഞു.

വസ്തുത പരിശോധിക്കാതെ റിപ്പോര്‍ട്ട് പുറത്തുവിട്ടത് അര്‍ണാബിന്റെയും റിപ്പബ്ലിക്കിന്റെയും സംഘപരിവാര്‍ അനുഭാവമാണുള്ളതെന്നും ഇമാം പറഞ്ഞു.

Advertisement