എഡിറ്റര്‍
എഡിറ്റര്‍
സോപ്പിനു പിന്നാലെ പതഞ്ജലിയുടെ ച്യവനപ്രാശ് പരസ്യത്തിനും വിലക്ക്
എഡിറ്റര്‍
Friday 8th September 2017 12:08pm

ന്യൂദല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ സോപ്പിന്റെ പരസ്യത്തിനു പിന്നാലെ പതഞ്ജലിയുടെ ച്യവനപ്രാശ് പരസ്യത്തിനും വിലക്ക്. എതിരാളിയായ ഡാബര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

പരാതിയില്‍ അടുത്ത ഹിയറിങ് നടക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യരുതെന്നാണ് ദല്‍ഹി ഹൈക്കോടതി നിര്‍ദേശം. ആക്ടിങ് ജസ്റ്റിസ് ഗീത മിത്തല്‍ ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

തങ്ങളുടെ ച്യവനപ്രാശത്തെ പതഞ്ജലിയുടെ പരസ്യത്തിലൂടെ കളിയാക്കിയെന്നാണ് ഡാബറിന്റെ ആരോപണം. ഡാബറിന്റെ പരാതിയില്‍ പതഞ്ജലിയില്‍ നിന്നും കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


Also Read: ‘പേടിപ്പിച്ചുകളയാമെന്ന് ധരിക്കരുത്; ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചു എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്’ ബി.ജെ.പി നേതാവിന് കെ.കെ ഷാഹിനയുടെ ഉശിരന്‍ മറുപടി


പതഞ്ജലി 2.1 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഡാബര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യത്തിലെ പതഞ്ജലിയുടെ ‘ട്രേഡ് ഡ്രസ്’ ഡാബറിന്റേതിനു സമാനമാണെന്നും നിരക്ഷരരായ ഉപഭോക്താക്കളില്‍ ഇരു ബ്രാന്റുകളെക്കുറിച്ചും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇതുകാരണമാകുമെന്നും ഡാബര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി സോപ്പുകളെ കളിയാക്കിയുള്ള പതഞ്ജലി പരസ്യത്തിന് വിലക്കേര്‍പ്പെടുത്തിയത്.

Advertisement