എഡിറ്റര്‍
എഡിറ്റര്‍
കോടതികളുടെ പരിശീലനം വിലയിരുത്താന്‍ ജഡ്ജിമാര്‍ ഓട്ടോറിക്ഷയിലെത്തി; മിന്നല്‍ പരിശോധന ദല്‍ഹിയില്‍
എഡിറ്റര്‍
Friday 1st September 2017 10:07am


ന്യൂദല്‍ഹി: ഹോട്ടലുകളിലും കടകളിലും മിന്നല്‍ പരിശോധന നടക്കുന്നത് സ്വാഭാവിക സംഭവമാണ്. ഗവണ്‍മെന്റ് ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ കൃത്യത പരിശോധിക്കാന്‍ ഇത്തരം പരിശോധനകള്‍ നടക്കാറുണ്ട്. എന്നാല്‍ കോടതികളില്‍ ഉദ്യോഗസ്ഥരുടെ അച്ചടക്കം പരിശോധിക്കാന്‍ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് ദല്‍ഹി ഹൈക്കോടതിയിലെ ജഡ്ജുമാര്‍.


Also Read: മോദിപ്രഭാവം ഉണ്ടായിരുന്നു; കേരളത്തിലെ ഇടതുയുവാക്കള്‍ പോലും അതില്‍പ്പെട്ടെന്നും സി.പി.ഐ.എം നേതാവ്


ഓട്ടോറിക്ഷയിലാരുന്നു ജഡ്ജുമാര്‍ പരിശോധനയ്‌ക്കെത്തിയത്. ദല്‍ഹിയിലെ ആറ് കോടതി സമുച്ചയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുകയെന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കോടതികളുടെ പ്രവര്‍ത്തനം, കോടതി ഉദ്യോഗസ്ഥരുടെ അച്ചടക്കം, സമയനിഷ്ട എന്നിവയും ജഡ്ജിമാര്‍ പരിശോധിച്ചു.

ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ അടക്കം ആറ് ജഡ്ജിമാരാണ് ഓട്ടോറിക്ഷയിലെത്തി പരിശോധന നടത്തിയത്. ജസ്റ്റിസ് മിത്തല്‍ തലവനായ സംഘത്തില്‍ ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, എസ്. മുരളീധര്‍, സഞ്ജീവ് ഖന്ന, വപിന്‍ സാന്‍ഗി, ജി.എസ്. സിസ്താനി എന്നിവരായിരുന്നു ഉണ്ടായിരുന്നത്.


Dont Miss: ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പഠിച്ചപ്പോള്‍ 12 കാരി പറഞ്ഞു അച്ഛന്‍ എന്നോട് ചെയ്യുന്നത് ഇതേ ലൈംഗികപീഡനം


സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ജഡ്ജിയും അവരുടെ കണ്ടെത്തലുകളും നിര്‍ദേശങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായേക്കും. ജസ്റ്റിസ് മിത്തല്‍ പട്യാല ഹൗസ് കോംപ്ലക്സും ജസ്റ്റിസ് രവീന്ദ്ര ഭട്ട് തിസ് ഹസാരി കോംപ്ലക്സും ജസ്റ്റിസ് ഖന്ന രോഹിണി ക്ലോംപ്ലസുമാണ് സന്ദര്‍ശിച്ചത്.

Advertisement