ആധാറില്ലാത്തതിനാല്‍ ദല്‍ഹിയില്‍ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചു
national news
ആധാറില്ലാത്തതിനാല്‍ ദല്‍ഹിയില്‍ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 11:11 pm

ന്യൂദല്‍ഹി: ആധാറില്ലത്തതിനാല്‍ ഒമ്പത് വയസ്സുകാരിക്ക് ദല്‍ഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. സംഭവം വിവാദമായതോടെ കേന്ദ്രമന്ത്രി ജെ.പി.നദ്ദയുടെ ഇടപെടലിനെ തുടര്‍ന്നാണ് ചികിത്സ ലഭിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്നാണ് പെണ്‍കുട്ടിയെ നോയിഡയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ ദല്‍ഹി സര്‍ക്കാരിനെ പ്രതിചേര്‍ത്തായിരുന്നു ബി.ജെ.പി. പ്രസിഡന്റ് പ്രതികരിച്ചത്. “”കെജ്രിവാള്‍ എന്തിനാണ് രാജ്യ തലസ്ഥാനത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രിയെ ടാഗ് ചെയ്താണ് തിവാരി ട്വീറ്റ് ചെയ്തത്. സംഭവം ദല്‍ഹി സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമായാണ് ബി.ജെ.പി. ഉപയോഗിച്ചത്.

മണിക്കൂറുകള്‍ക്കകം പെണ്‍കുട്ടിക്ക് ചികിത്സ ലഭിച്ചതായി നദ്ദ റീട്വീറ്റ് ചെയ്തു.അവള്‍ക്ക് ചികിത്സ ലഭിക്കും. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം ഞാന്‍ നല്‍കിയിട്ടുണ്ട്. ബിതിയയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കും. ജെ.പി.നദ്ദ കുറിച്ചു.