22 കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന് നേരെ ആക്രമണം
national news
22 കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന് നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th December 2021, 11:24 am

ന്യൂദല്‍ഹി: പ്രണയിച്ച് വിവാഹം കഴിച്ചതിന് 22 കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്രൂരത.

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമായിരുന്നു ജനനേന്ദ്രിയം മുറിച്ചുകളഞ്ഞത്.

ദല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ ഏരിയയിലാണ് സംഭവം. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം യുവാവിനൊപ്പം പോയതില്‍ പ്രകോപിതരായ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി ഓടി രക്ഷപ്പെട്ടു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.

യുവാവിന്റെ മൊഴിയില്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകലിനും വധശ്രമത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. 22 കാരനായ രമണ്‍ രണ്ട് വര്‍ഷം മുമ്പാണ് അകന്ന ബന്ധുകൂടിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല.

ഡിസംബര്‍ 21ന് യുവാവും പെണ്‍കുട്ടിയും ജയ്പൂരിലെത്തി. ഇരുവരും ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. വിവാഹശേഷം ഇരുവരും ഡിസംബര്‍ 22ന് ദല്‍ഹിയിലെത്തി രജൗരി ഗാര്‍ഡന്‍ ഏരിയയില്‍ താമസിച്ചു.

തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content highlights: Delhi: Angry girl’s family members kidnapped the young man over love marriage, after beating him cut off his private part and threw him in the drain.