എഡിറ്റര്‍
എഡിറ്റര്‍
സഹപാഠിയെ ഉപദ്രവിച്ചു; രാജ്യത്ത് ആദ്യമായി നാലരയസ്സുകാരനെതിരെ പോക്സോ ചുമത്തി
എഡിറ്റര്‍
Friday 24th November 2017 8:26am

 

ന്യൂദല്‍ഹി: സ്‌കൂളില്‍ സഹപാഠിയെ ലൈംഗികമായി ഉപദ്രവിച്ച നാലരവയസ്സുകാരനെതിരെ ദല്‍ഹി പൊലീസ് പോക്സോ കുറ്റം ചുമത്തി. രാജ്യത്ത് ആദ്യമായാണ് അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടി പോക്സോ കേസ്സില്‍ പ്രതിയാകുന്നത്.  ക്ലാസ്സിലെ സമാന പ്രായത്തിലുള്ള പെണ്‍കുട്ടിയെ ആണ് ബാലന്‍ ഉപദ്രവിച്ചത്.


Also Read: ‘കഴിഞ്ഞത് കഴിഞ്ഞു ചൈനയില്‍നിന്നു സ്വതന്ത്രമാകാന്‍ ആഗ്രഹിക്കുന്നില്ല’; കൂടുതല്‍ വികസനമാണ് ആവശ്യമെന്ന് ദലൈലാമ


പടിഞ്ഞാറന്‍ ദല്‍ഹിയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് കൂര്‍ത്ത പെന്‍സിലും, വിരലുകളുമുപയോഗിച്ച് പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ആണ്‍കുട്ടി മുറിവേല്‍പ്പില്‍പ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വേദന കൊണ്ട് കരഞ്ഞതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് വീട്ടുകാര്‍ വിവരമറിയുന്നത്. സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചിരുന്നുവെങ്കിലും അവര്‍ സഹകരിച്ചില്ലന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മാത്രമല്ല ആണ്‍കുട്ടിയെ ഇതുവരെ പൊലീസ് കസ്റ്റയിയിലെടുത്തില്ലെന്നും അവര്‍ ആരോപിക്കുന്നു.

Advertisement