എഡിറ്റര്‍
എഡിറ്റര്‍
‘ഗുജറാത്തില്‍ നാടകരാവ്’; വിമത എം.എല്‍.എമാരുടെ വോട്ട് തള്ളണമെന്ന കോണ്‍ഗ്രസ് ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി; വോട്ടെണ്ണല്‍ വൈകുന്നു
എഡിറ്റര്‍
Tuesday 8th August 2017 8:29pm

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ ഇപ്പോഴും വൈകുന്നു. കോണ്‍ഗ്രസിന്റെ പരാതിയെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ വൈകുന്നത്. അതേസമയം, രണ്ട് വിമത എം.എല്‍.എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന പരാതി പരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹിയില്‍ പ്രത്യേകയോഗം ചേര്‍ന്നെങ്കിലും തളളിയതായാണ് റിപ്പോര്‍ട്ട്.

രണ്ട് കോണ്‍ഗ്രസ് വിമത എം.എല്‍.മാര്‍ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പര്‍ കാണിച്ചെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല.

എം.എല്‍.എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ സാധ്യതകള്‍ മങ്ങിയിരുന്നു. 7 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തത്.

ഇതിനിടയിലാണ് ബാലറ്റ് പേപ്പര്‍ ബി.ജെ.പി പ്രതിവനിധിയെ ഉയര്‍ത്തികാട്ടിയ വിമത എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ കാണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് താന്‍ വോട്ട് ചെയ്തിട്ടില്ലെന്ന് വിമത നേതാവ് ശങ്കര്‍ സിംഗ് വഗേല വ്യക്തമാക്കി. തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്നായിരുന്നു വഗേലയുടെ പ്രതികരണം.

തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോട് സംസാരിക്കവെ ശങ്കര്‍ സിംഗ് വഗേല തനിക്കൊപ്പം നില്‍ക്കുമെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. രണ്ട് എന്‍.സി.പി എം.എല്‍.എമാരും തനിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Advertisement