ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Sabarimala
കെ.പി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകി; എസ്.പി സുദര്‍ശനെതിരെ നടപടിക്ക് ഐ.ജിയുടെ ശുപാര്‍ശ
ന്യൂസ് ഡെസ്‌ക്
Friday 7th December 2018 11:33am

പത്തനംതിട്ട: കെ.പി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ എസ്.പിക്ക് എതിരെ നടപടിക്ക് ഐ.ജിയുടെ ശുപാര്‍ശ. നവംബര്‍ 16ന് മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ്.പി സുദര്‍ശനെതിരെ നടപടിയെടുക്കാനാണ് ഐ.ജി വിജയ്‌സാക്കറെ ഡി.ജി.പിക്ക് നടപടിക്ക് ശുപാര്‍ശ നല്‍കിയത്.

ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. അറസ്റ്റ് വൈകിപ്പിച്ച് എസ്.പിയും ഡി.വൈ.എസ്.പിയും മരക്കൂട്ടത്ത് നിന്ന് മാറി നിന്നെന്നാണ് ഐ.ജിയുടെ കണ്ടെത്തല്‍.

അതേസമയം എസ്.പിയുടെ നടപടിയോട് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ അനുകൂല നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. മരക്കൂട്ടത്തില്‍ എസ്.പിയുടെ നടപടിയാണ് ശരിയെന്നാണ് ഈ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Also Read  കെ. സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ കയറരുതെന്ന് ഉപാധി

ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എസ്.പിയോട് ഡി.ജി.പി വിശദീകരണം തേടും. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു എസ്.പിയുടെ നിലപാട്. ഈ നിലപാടോടെയാണ് എസ്.പിയും ഡി.വൈ.എസ്.പിയും സ്ഥലത്ത് നിന്ന് മാറി നിന്നത്.

തുടര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചേ വനിതാ പൊലീസുകാര്‍ എത്തി ശശികലയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വനിതാ പൊലീസുകാര്‍ക്ക് ഡി.ജി.പി അനുമോദനം അറിയിച്ചിരുന്നു.

Also Read  പത്തനംതിട്ടയില്‍ പ്രവേശിക്കരുത്; രണ്ട് ലക്ഷം രൂപ കെട്ടിവെക്കണം: കെ. സുരേന്ദ്രന് ജാമ്യം ലഭിച്ചത് കര്‍ശന ഉപാധികളോടെ

ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തിരികെ പോകണമെന്ന പൊലീസിന്റെ നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

തുടര്‍ന്ന് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി ഈ ഹര്‍ത്താലിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.

DoolNews Video

Advertisement