എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി ഡീസലിന് പകരം പ്രകൃതിവാതകം ഉപയോഗിക്കണം: വീരപ്പമൊയ്‌ലി
എഡിറ്റര്‍
Monday 4th March 2013 1:14pm

തിരുവനന്തപുരം:  കെ.എസ്.ആര്‍.ടി.സിക്കു ഡീസല്‍ വില കുറച്ച് നല്‍കാനാവില്ലെന്ന് മന്ത്രി വീരപ്പ മൊയ്‌ലി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

Ads By Google

കെ.എസ്.ആര്‍.ടി.സിക്കു ഡീസല്‍ വില കുറച്ച് നല്‍കാനാവില്ലെന്നും ഇതിന് പകരം പ്രകൃതി വാതകം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലുള്‍പ്പെടെയുള്ള നഗരങ്ങളില്‍ പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് നടത്തുന്നത് പ്രകൃതിവാതകം ഉപയോഗിച്ചാണ്.

ഡീസല്‍ വില കുറക്കാന്‍ യാതൊരുവിധ നടപടികളും ഇനി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. പ്രകൃതി വാതക പ്ലാന്റ് കൊച്ചിയില്‍  സ്ഥാപിക്കുന്നതിനായി നൂറ് കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു നല്‍കും.

തിരുവന്തപുരത്തും,കോഴിക്കോടും ഇത്തരത്തിലുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായി വരുന്ന ധനസഹായം കേന്ദ്രം നല്‍കുമെന്നും വീരപ്പമൊയ്‌ലി മുഖ്യമന്ത്രിയോട് പറഞ്ഞു.

ബജറ്റില്‍ കേരളത്തെ അവഗണിച്ചതിന്റെ പ്രതിഷേധം അറിയിക്കാനും കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ദല്‍ഹിയിലെത്തിയത്‌

Advertisement