ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയായി ദീപികയും;  ഛപാക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
indian cinema
ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയായി ദീപികയും; ഛപാക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th March 2019, 3:17 pm

മുംബൈ: ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയായി ദീപിക പദുകോണ്‍ എത്തുന്നു. മേഘന് ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഛപാക് എന്ന ചിത്രത്തിലാണ് ആസിഡ് ആക്രമണത്തെ അതിജീവിച്ച മാലതി എന്ന യുവതിയായി താരം എത്തുന്നത്.

ട്വിറ്ററിലൂടെ ദീപിക തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.എക്കാലത്തും എന്നൊടൊപ്പം നിലനില്‍ക്കാന്‍ പോകുന്ന കഥാപാത്രം എന്നാണ് തന്റെ കഥാപാത്രത്തെ ദീപിക വിശേഷിപ്പിച്ചത്.

മണികര്‍ണികക്ക് ദേശീയ അവാര്‍ഡ് നല്‍കിയില്ലെങ്കില്‍ അവാര്‍ഡിന്റെ സത്യസന്ധത തന്നെ ചോദ്യം ചെയ്യപ്പെടും; കങ്കണ റണാവത്ത്

റാസി എന്ന ചിത്രത്തിന് ശേഷമാണ് മേഘന് ഗുല്‍സാര്‍ പുതിയ ചിത്രവുമായി എത്തുന്നത്.ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രത്തിന് അടിസ്ഥാനം. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്.

ചിത്രം അടുത്ത വര്‍ഷം തിയ്യേറ്ററുകളില്‍ എത്തും. നടി പാര്‍വ്വതിയും ആസിഡ് ആക്രമണ ഇരയായി അഭിനയിക്കുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
DoolNews Video