എഡിറ്റര്‍
എഡിറ്റര്‍
ഇതുകൊണ്ടൊന്നും ഭയപ്പെടുത്താമെന്ന് കരുതേണ്ട; എതിര്‍പ്പുകള്‍ വകവെക്കില്ല; തലയറുക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ണിസേനയുടെ വായടപ്പിച്ച് ദീപികയുടെ മറുപടി
എഡിറ്റര്‍
Saturday 18th November 2017 4:17pm

പത്മാവതി സിനിമയ്‌ക്കെതിരെ ഉയരുന്ന കര്‍ണിസേനയുടെ ആക്രമണത്തില്‍ പ്രതികരണവുമായി നടിയും ചിത്രത്തിലെ നായികയുമായി ദീപിക പദുക്കോണ്‍.

ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമാണ് പത്മാവതിയെന്നും ചിത്രത്തെ തടയാന്‍ ആര് വിചാരിച്ചാലും നടക്കില്ലെന്നും സിനിമയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ദീപിക പറയുന്നു.

തലവെട്ടണമെന്നും മൂക്കരിയണമെന്നുമുള്ള കര്‍ണിസേന ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ ആഹ്വാനത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഈ രാജ്യത്തെ ഒരു പൗര എന്ന നിലയിലിലും അഭിനേത്രി എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും തനിക്ക് ദേഷ്യമാണ് തോന്നുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി. വിവാദങ്ങളെ കുറിച്ച് ഓര്‍ത്ത് വിഷമിച്ചിട്ടുണ്ടെന്നും ദീപിക പറയുന്നു.


Dont Miss ‘വായടക്ക്, നിങ്ങളുടെ ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ട’; കര്‍ണിസേനയുടെ ഭീഷണികളുടെ മുനയൊടിച്ച് പത്മാവതിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ


ഇതൊക്കെ കണ്ട് ഭയം തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരിക്കല്‍ പോലും അങ്ങനെ തോന്നിയിട്ടില്ലെന്നും ഭയം എന്നത് ഒരു വികാരമല്ല. അത് നേരത്തെ താന്‍ തിരിച്ചറിഞ്ഞതാണെന്നുമായിരുന്നു ദീപികയുടെ മറുപടി.

സിനിമ കാണാതെയാണ് അതിനെതിരെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഈ സിനിമയുടെ ഭാഗമായ വ്യക്തി എന്ന നിലയില്‍ ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുമെന്നും ദീപിക പറയുന്നു.

പത്മാവതിയുടെ ജീവിതപ്രയാണത്തെയാണ് ഞങ്ങള്‍ തുറന്നുകാണിക്കുന്നത്. പത്മാവതിയുടെ കഥ ഇന്ത്യയിലെ ജനങ്ങളെ മാത്രമല്ല ലോകത്തെ മൊത്തം ജനതയേയും അറിയിക്കണം. നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ട്. തെറ്റായി ഒന്നും നടക്കില്ലെന്ന് അതുകൊണ്ടു തന്നെ ഉറപ്പുണ്ടെന്നും ദീപിക പറയുന്നു.

Advertisement