എഡിറ്റര്‍
എഡിറ്റര്‍
നൂറ് കോടി ക്ലബ്ബില്‍ കാര്യമില്ല: ദീപിക പദുക്കോണ്‍
എഡിറ്റര്‍
Tuesday 18th June 2013 1:45pm

deepika padukone

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ റേസ് 2, യേ ജവാനി ഹേ ദിവാനി എന്നീ 2 ചിത്രങ്ങളാണ് ഈ വര്‍ഷം നൂറ് കോടി ക്ലബ്ബില്‍ ഇടംനേടിയത്. എന്നാല്‍ നൂറ് കോടി ക്ലബ് എന്നു കേള്‍ക്കുമ്പോഴേക്ക് മതിമറക്കാനൊന്നും താരം തയ്യാറല്ല. നൂറ് കോടി ക്ലബ്ബില്‍ കയറുന്നതിലൊന്നും വലിയ കാര്യമില്ലെന്നാണ് ദീപിക പറയുന്നത്.
Ads By Google

നമ്മുടെ നന്നായി പോകുന്നതും എല്ലാവരും മികച്ച അഭിപ്രായം പറയുന്നത് കേള്‍ക്കുന്നതും സന്തോഷം തന്നെയാണ്. എന്നാല്‍ നൂറ് കോടി ക്ലബ്ബിനൊന്നും ഞാന്‍ പ്രാധാന്യം നല്‍കുന്നില്ല. ഞാന്‍ എന്റെ ജോലിയില്‍ ഫോക്കസ് ചെയ്യുകയും അത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്. ഒരു ചിത്രം മികച്ചതല്ലാഞ്ഞിട്ട് കൂടി അത് നൂറ് കോടി ക്ലബ്ബില്‍ കയറുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്.

മസാല നന്നായി ചേര്‍ത്ത പടങ്ങള്‍ നൂറ് കോടിക്കും അതിന് മുകളിലേക്കും കടക്കും. എന്നാല്‍ ചിത്രങ്ങളെ ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്നത് ശരിയല്ലെന്നാണ് തോന്നിയിട്ടുള്ളത്.

മസാല ചിത്രങ്ങള്‍ മാത്രം നൂറ് കോടി ക്ലബ്ബില്‍ കയറുകയും കലാമൂല്യമുള്ളവയും മസാല അധികം ഇല്ലാത്തതുമായ പടങ്ങള്‍ നൂറ് കോടി ക്ലബ്ബില്‍ ഇടംനേടാതെ പോകുന്നതും ശരിയായ കാര്യമല്ല.

ഞാന്‍ ചെയ്യുന്ന ചിത്രങ്ങള്‍ ആളുകള്‍ക്ക് ഇഷ്ടമാകണമെന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. നൂറ് കോടി ക്ലബില്‍ കയുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് വിഷയമല്ല- ദീപിക പറയുന്നു.

ദീപികയുടെ യേ ജവാനി ഹേ ദിവാനി റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ  നൂറ് കോടി ക്ലബ്ബില്‍ കയറി. റേസ് 2 ആണെങ്കില്‍ ബോളിവുഡിലെ ഈ വര്‍ഷത്തെ മികച്ച ഹിറ്റുമായിരുന്നു.

Advertisement