തെന്നിന്ത്യ കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എത്തുന്നു; പ്രഭാസിനൊപ്പം നായികയായി ആദ്യ തെലുങ്ക് ചിത്രം
Entertainment
തെന്നിന്ത്യ കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എത്തുന്നു; പ്രഭാസിനൊപ്പം നായികയായി ആദ്യ തെലുങ്ക് ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th July 2020, 3:01 pm

അങ്ങിനെ നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണ്‍ തെലുങ്ക് സിനിമയിലേക്ക് കടന്നുവരികയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസിനൊപ്പം ദീപിക കേന്ദ്രകഥാപാത്രമായെത്തുന്നത്.

ദീപികയെ സ്വാഗതം ചെയ്തുകൊണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ദീപിക വിവരം പങ്കുവെച്ചത്. ‘വിസ്മയകരമായ ഒരു യാത്രയായിരിക്കും മുന്നോട്ടുള്ളുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അക്ഷമയോടെ കാത്തിരിക്കുന്നു.’ എന്നു കുറിച്ചുക്കൊണ്ടാണ് ദീപിക വീഡിയോ പോസ്റ്റ് ചെയ്തത്.


ദീപിക പദുക്കോണിനെ സ്വാഗതം ചെയ്തുക്കൊണ്ട് പ്രഭാസും പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് അതുല്യപ്രതിഭകളായ സ്ത്രീകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പറയുന്ന വീഡിയോയില്‍ തെലുങ്കിലെ മികച്ച അഭിനേത്രികളുടെ പേരുകള്‍ വന്നുപോകുന്നു. ശേഷം ‘ഞങ്ങള്‍ അഭിമാനപൂര്‍വ്വം സ്വാഗതം ചെയ്യുന്നു, ദീപിക പദുക്കോണ്‍’ എന്നും വീഡിയോയില്‍ പറയുന്നു.

വൈജയന്തി മൂവീസിന്റെ ചിത്രത്തില്‍ ദീപികയും പ്രഭാസും എത്തുന്നു എന്ന തരത്തില്‍ നാളുകളായി വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരുടെയും ആരാധകര്‍ ഏറെ ആകാംക്ഷയോടെയായിരുന്നു ചിത്രത്തിനായി കാത്തിരുന്നത്. ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നതോടെ ചിത്രം എന്ന് ഇറങ്ങും എന്ന ചോദ്യമാണ് ഇന്റര്‍നെറ്റില്‍ നിറയുന്നത്.

രണ്‍വീര്‍ സിംഗ് നായകനായെത്തുന്ന കബീര്‍ ഖാന്‍ ചിത്രം ’83യാണ് ദീപികയുടെ ഇറങ്ങാനിരിക്കുന്ന ചിത്രം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ‘സഹോ’ ആണ് പ്രഭാസിന്റെ അവസാനമിറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ