എഡിറ്റര്‍
എഡിറ്റര്‍
ശാരദക്കുട്ടിയെ കുറിച്ച് താന്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്; വിനിമയം ചെയ്യുന്നവരുടെ താത്പര്യം അറിയില്ലെന്നും ദീപാ നിശാന്ത്
എഡിറ്റര്‍
Saturday 12th August 2017 10:50am

തിരുവനന്തപുരം: മലയാളം വാരികയില്‍ വന്ന തന്റെ അഭിമുഖത്തിന് പിന്നാലെ അവരുടെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് താന്‍ പറഞ്ഞതും പറയാത്തതുകമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണെന്ന് എഴുത്തുകാരി ദീപാ നിശാന്ത്.

ശാരദക്കുട്ടിയെ കുറിച്ചുള്ള ആ പോസ്റ്റ് ആധികാരിക രേഖയായി എടുത്തുകൊണ്ടുള്ള ചില പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും താന്‍ പറഞ്ഞതും പറയാത്തതും ചേര്‍ത്ത് നിര്‍മ്മിച്ചതാണ് ആ പോസ്‌റ്റെന്നും ദീപാ നിശാന്ത് പറയുന്നു. അത് വിനിമയം ചെയ്യുന്നത് ആരുടെ താത്പര്യമാണെന്ന് അറിയില്ലെന്നും എന്തായാലും അത് തന്റേതല്ലെന്നും ദീപാ നിശാന്ത് പറയുന്നു.


അംബാനിയുടെ ചാനല്‍ പറഞ്ഞുവിടുന്നവരില്‍ നാനാജാതിമതസ്ഥരുണ്ട്; ജാതീയമായ വിരോധം കൊണ്ടല്ല യുവതിയോട് രാജിവെക്കാന്‍ പറഞ്ഞത് : അഡ്വ. ജയശങ്കര്‍


പെണ്‍പോര് പുരുഷമനസ്സിന് ഒരു ഗ്ലാഡിയേറ്റര്‍ കാഴ്ചയാണ്. കപ്പലണ്ടി കൊറിച്ച് ബിയര്‍ മൊത്തി ഇടക്കൊക്കെ ഗ്യാലറിയില്‍നിന്ന് ആധികാരികമായി നിര്‍ദ്ദേങ്ങളൊക്കെ കൊടുത്ത് രണ്ടിലൊരാളുടെ ശവം വീഴുമ്പോള്‍ ബാക്കിയായവളും അത്രക്കൊന്നും പോരാ എന്ന് തന്റെ അധീശത്വം ഉറപ്പിച്ചെടുത്ത് വീട്ടില്‍പ്പോകാവുന്ന സുരക്ഷിത അകലം.

രണ്ട് സ്ത്രീകള്‍ക്കിടയിലാവുമ്പോള്‍ വിയോജിപ്പിന് ‘പോരെ’ന്നാണ് പേര്. സാരി ചൊരിഞ്ഞുകേറ്റി എളിയില്‍ കൈകുത്തി കഴുത്ത് പോരുകോഴികളെപ്പോലെ വളച്ച് അസഭ്യത്തില്‍ കുളിച്ചും കുളിപ്പിച്ചും നടത്തേണ്ട ഒരാഭിചാരം.പെണ്‍പോരിന്റെ പ്രൊക്രൂസ്റ്റ്യന്‍ കട്ടിലിനുള്ള അളവുകളിലേക്ക് മുറിച്ച് പാകപ്പെടുത്തിയെടുക്കേണ്ടത്. ആ അളവിന് മുറിയാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ല !- ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘എന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ ശാരദക്കുട്ടി എന്തിനാണ് അസ്വസ്ഥതയാകുന്നത് ‘എന്ന തലക്കെട്ടോടെയാണ് സമകാലിക മലയാളം അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ ദീപയും അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകള്‍ വന്നിരുന്നു. ഈ സാചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ദീപാ നിശാന്ത് രംഗത്തെത്തിയത്.

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


Dont Miss വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബി.ജെ.പി മന്ത്രി; മറ്റുള്ളവരെ വന്ദേമാതരം ചൊല്ലിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിക്കാരുടെ സ്ഥിതി ഇതാണ്


ഈയാഴ്ചത്തെ മലയാളം വാരികയില്‍ എന്റെയൊരു ഇന്റര്‍വ്യൂ ഉണ്ട്. അവസരത്തിന് വാരികക്ക് നന്ദി. പറഞ്ഞത് വളച്ചൊടിക്കാതെ പകര്‍ത്തിയ റംഷാദിനും നന്ദി.

ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല. ആ ഇന്റര്‍വ്യൂവിനെക്കുറിച്ച് അവരുടെ ഫേസ്ബുക്‌പേജില്‍ വന്ന പോസ്റ്റിനെപ്പറ്റിയാണ്. അതിനെ ആധികാരികരേഖയായെടുത്തു കൊണ്ടുള്ള ചില പോസ്റ്റുകളും ശ്രദ്ധയില്‍പ്പെട്ടു.

ഞാന്‍ പറഞ്ഞതും പറയാത്തതും ചേര്‍ത്ത് നിര്‍മ്മിച്ചതാണ് ആ പോസ്റ്റ്.അത് വിനിമയം ചെയ്യുന്നത് ആരുടെ താല്പര്യമാണെന്നറിയില്ല..എന്തായാലും അത് എന്റേതല്ല.

പെണ്‍പോര് പുരുഷമനസ്സിന് ഒരു ഗ്ലാഡിയേറ്റര്‍ കാഴ്ചയാണ്. കപ്പലണ്ടി കൊറിച്ച് ബിയര്‍ മൊത്തി ഇടക്കൊക്കെ ഗ്യാലറിയില്‍നിന്ന് ആധികാരികമായി നിര്‍ദ്ദേങ്ങളൊക്കെ കൊടുത്ത് രണ്ടിലൊരാളുടെ ശവം വീഴുമ്പോള്‍ ബാക്കിയായവളും അത്രക്കൊന്നും പോരാ എന്ന് തന്റെ അധീശത്വം ഉറപ്പിച്ചെടുത്ത് വീട്ടില്‍പ്പോകാവുന്ന സുരക്ഷിത അകലം.

രണ്ട് സ്ത്രീകള്‍ക്കിടയിലാവുമ്പോള്‍ വിയോജിപ്പിന് ‘പോരെ’ന്നാണ് പേര്. സാരി ചൊരിഞ്ഞുകേറ്റി എളിയില്‍ കൈകുത്തി കഴുത്ത് പോരുകോഴികളെപ്പോലെ വളച്ച് അസഭ്യത്തില്‍ കുളിച്ചും കുളിപ്പിച്ചും നടത്തേണ്ട ഒരാഭിചാരം.പെണ്‍പോരിന്റെ പ്രൊക്രൂസ്റ്റ്യന്‍ കട്ടിലിനുള്ള അളവുകളിലേക്ക് മുറിച്ച് പാകപ്പെടുത്തിയെടുക്കേണ്ടത്.
ആ അളവിന് മുറിയാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ല !

Advertisement