എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് വൈദ്യുതി ദീപാലങ്കാരങ്ങള്‍ നിരോധിച്ചു; വ്യവസായശാലകള്‍ക്കും നിയന്ത്രണം
എഡിറ്റര്‍
Wednesday 10th October 2012 11:53am

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ദീപാലങ്കാരങ്ങള്‍ നിരോധിച്ചു. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരസ്യബോര്‍ഡുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും..

Ads By Google

ഇത്തരം ഉപഭോഗങ്ങള്‍ക്ക് വൈദ്യുതി നല്‍കേണ്ടെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു

വ്യവസായ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. ഉപയോഗം കൂടിയ സമയത്തായിരിക്കും നിയന്ത്രണം കൊണ്ടുവരിക.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. വാണിജ്യ വ്യവസായ ഉപയോക്താക്കള്‍ക്ക് 25% പവര്‍ കട്ടും മാസം 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്  വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്താനുള്ള വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചില്ല.

പ്രതിമാസം 200 യൂണിറ്റിനകത്ത് ഉപഭോഗം നിജപ്പെടുത്താന്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്നും  പീക്ക്‌ലോഡ് സമയത്തെ ഉപഭോഗം കുറയ്ക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

Advertisement