എഡിറ്റര്‍
എഡിറ്റര്‍
തെലുങ്കാന വിഷയത്തില്‍ ഈ മാസം തീരുമാനമാകും: ഗുലാം നബി ആസാദ്
എഡിറ്റര്‍
Monday 3rd June 2013 10:26am

Ghulam-Nabi-Azad

ഹൈദരാബാദ്: തെലുങ്കാന വിഷയത്തില്‍ ഈ മാസം തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്. തീരുമാനമെടുക്കുന്നതിന് മുമ്പ് വിദഗ്ധാഭിപ്രായം തേടുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
Ads By Google

ആന്ധ്രാപ്രദേശിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതല ഗുലാം നബി ആസാദിനാണ്. തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് കൂടുതല്‍ ചര്‍ച്ച നടത്തണമെന്നും ഗുലാം നബി പറഞ്ഞു.

തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.പിമാരായ ജി. വിവേക്, എം. ജഗന്നാഥന്‍ എന്നിവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ. കേശവ റാവുവും പാര്‍ട്ടി വിട്ട് തെലുങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്)യില്‍ ചേര്‍ന്നിരുന്നു.

അടുത്ത വര്‍ഷം ആന്ധ്രാപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വിഷയത്തില്‍ എത്രയും വേഗം തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പദ്ധതി.

തിരഞ്ഞെടുപ്പില്‍ തെലുങ്കാന വിഷയം ഉയര്‍ത്തി കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ തന്നെയാവും ടി.ആര്‍.എസ് പദ്ധതി.

Advertisement