മുരളീധരന് വധഭീഷണി; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍
kERALA NEWS
മുരളീധരന് വധഭീഷണി; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍
ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2019, 12:37 pm

കോഴിക്കോട്: കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരായ വധഭീഷണിയില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോഴിക്കോട് കുളത്തറ സ്വദേശി ബാദലാണ് പൊലീസ് കസ്റ്റഡിയിലായത്.

സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് ഇദ്ദേഹം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്.

ഇയാള്‍ക്ക് സിം കാര്‍ഡ് എടുത്തുനല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം വന്നത്.

രണ്ടാം മോദി മന്ത്രിസഭയില്‍ പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രിയായി മേയ് 30 നാണ് രാജ്യസഭാ എം.പിയായ മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്.

WATCH THIS VIDEO: