എഡിറ്റര്‍
എഡിറ്റര്‍
സ്‌പോണ്‍സറെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് വധശിക്ഷ
എഡിറ്റര്‍
Thursday 8th January 2015 1:09pm

murder-01

ത്വായിഫ്: സ്‌പോണ്‍സറെ കോടാലികൊണ്ട് അടിച്ചുകൊന്ന എത്യോപ്യന്‍ വീട്ടുജോലിക്കാരിക്ക് വധശിക്ഷ. ത്വായിഫ് ക്രിമനിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

യുവതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2013 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി സ്‌പോണ്‍സറെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എട്ട് തവണയാണ് അവര്‍ കോടാലി കൊണ്ട് അടിച്ചത്.

ത്വായിഫിലുള്ള വീട്ടില്‍ വച്ചാണ് സ്‌പോണ്‍സര്‍ കൊല്ലപ്പെട്ടത്. അവര്‍ ദുഹര്‍ നിസ്‌കാരം നടത്തുന്നതിനിടെ യുവതി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതി കരുതിക്കൂട്ടി നടത്തിയ കൊലപാതകമായിരുന്നെന്നും അറസ്റ്റ് ചെയ്യുമ്പോള്‍  യുവതിയുടെ കൈയില്‍ 7000 സൗദി റിയാല്‍ ഉണ്ടായിരുന്നെന്നും പോലീസ് വക്താവ് അറിയിച്ചു.

മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് വിധി സ്വാഗതം ചെയ്തു. എത്രയും പെട്ടെന്ന് ശിക്ഷ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement