ഡിയര്‍ ഫ്രണ്ട് ഒരു ബാംഗ്ലൂര്‍ ത്രില്ലറോ; ട്രെയ്‌ലര്‍
Film News
ഡിയര്‍ ഫ്രണ്ട് ഒരു ബാംഗ്ലൂര്‍ ത്രില്ലറോ; ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th May 2022, 6:41 pm

ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഫ്രണ്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്. അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിങ്ങനെ വലിയ താരനിര എത്തിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ബാഗ്ലൂര്‍ പശ്ചാത്തലത്തില്‍ ഏതാനും യുവാക്കളുടെ രസകരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

പിന്നീട് അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങളും കാണിച്ച് നിഗൂഢമായാണ് ട്രെയ്‌ലര്‍ അവസാനിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിയര്‍ ഫ്രണ്ടിന്റെ
നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

ഇതിന് മുമ്പ് ഫഹദ് ഫാസിലിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രം വിനീത് സംവിധാനം ചെയ്തിട്ടുണ്ട്.

വിഷ്ണു ജി. രാഘവിന്റെ സംവിധാനത്തിലൊരുങ്ങുന്ന വാശി, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ടൊവിനോയുടെ ചിത്രങ്ങള്‍. വാശിയില്‍ കീര്‍ത്തി സുരേഷും തല്ലുമാലയില്‍ കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍.

Content Highlight: dear friend trailer starring tovino thomas and darshana rajendran