എഡിറ്റര്‍
എഡിറ്റര്‍
വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി
എഡിറ്റര്‍
Thursday 7th December 2017 1:21pm

ന്യൂദല്‍ഹി: വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഇതുവരെ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് മാത്രമെ നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.


Dont Miss ഹിന്ദു സഹോദരിമാരെ രക്ഷിക്കാനാണ് ഞാന്‍ ഇത് ചെയ്തത്; ലൗജിഹാദ് കൊലപാതകത്തെ ന്യായീകരിച്ച് പ്രതി ശംഭുനാഥ് റൈഗര്‍


എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ല. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31-ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി.

അതേസമയം നിലവില്‍ ആധാറുള്ളവര്‍ സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡിസംബര്‍ 31നുള്ളില്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അതേ സമയം ആധാര്‍നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍&ിയുെ;സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല.

Advertisement