എഡിറ്റര്‍
എഡിറ്റര്‍
ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
എഡിറ്റര്‍
Wednesday 30th August 2017 1:07pm

 

ന്യൂദല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച ഹര്‍ജികളില്‍ നവംബറില്‍ സുപ്രീംകോടതി അന്തിമ വിധി പറയും. വിധിപ്രസ്താവിക്കുന്നതുവരെ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി.


Also Read: ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ കാവ്യയ്ക്ക് നൂറുശതമാനം പങ്കുണ്ട്; മാഡം കാവ്യയാണെന്ന താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്: ലിബര്‍ട്ടി ബഷീര്‍


ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അവസാന തീയ്യതി ഡിസംബര്‍ 31 ലേക്കാണ് നീട്ടിയത്. സെപ്റ്റംബര്‍ 30 നു അവസാനിക്കുന്ന കാലാവധിയാണ് നീട്ടി നല്‍കിയത്. ആധാറിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്തഗി തീയ്യതി നീട്ടുന്നതായി കോടതിയെ അറിയിച്ചത്.

ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന സമയ പരിധി ജൂണ്‍ 30 വരെയായിരുന്നു. സുപ്രീം കോടതിയാണ് ഇത് സെപ്റ്റംബര്‍ അവസാനത്തേക്ക് നീട്ടി നല്‍കിയിരുന്നത്. ഹര്‍ജികളില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു.


Dont Miss: വിപിന്‍ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും പൊലീസ് സുരക്ഷയൊരുക്കിയില്ല; കൊലക്കേസ് പ്രതിയായതുകൊണ്ട് കൊലപ്പെടണമെന്ന് പറയുന്നതില്‍ ന്യായമില്ലെന്നും കുമ്മനം


കേസ് വേഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ച ജസ്റ്റീസുമാരായ അമിതാവ റോയ്, എ.എം.ഖന്‍വില്‍കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസ് നവംബറില്‍ അന്തിമവാദത്തിനായി മാറ്റുകയായിരുന്നു.

Advertisement