ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള വിമാനനിരക്ക് ഏകീകരിച്ചു
Middle East
ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള വിമാനനിരക്ക് ഏകീകരിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 4th January 2019, 6:12 pm

ദുബായ്: ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്‍ഇന്ത്യ ഏകീകരിച്ചു. പ്രവാസികളുടെ ഏറെക്കാലത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.

നിലവില്‍ മൃതദേഹം തൂക്കി നോക്കി ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഈ രീതി അവസാനിപ്പിക്കണമെന്ന് ഏറെക്കാലമായി പ്രവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

ALSO READ: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാല്‍ വിഷയത്തില്‍ ക്രിമിനല്‍ അന്വേഷണം; രാഹുല്‍ ഗാന്ധി

പുതുക്കിയ നിരക്ക് അനുസരിച്ച് എയര്‍ഇന്ത്യ വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് 12 വയസ്സിന് മുകളിലുള്ളവരുടെ മൃതദേഹത്തിന് 1500 ദിര്‍ഹവും 12 വയസ്സിന് താഴെയുള്ളവരുടെ മൃതദേഹത്തിന് 750 ദിര്‍ഹവുമാണ് ഈടാക്കുക. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ നിരക്ക് തന്നെയാകും ഈടാക്കുക.

ഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ അധികൃതര്‍ക്ക് നല്‍കി.

WATCH THIS VIDEO: