ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
തൊടുപുഴയില്‍ മലവെള്ളപ്പാച്ചിലില്‍ തലയില്ലാത്ത മൃതദേഹം ഒഴുകിയെത്തി; സ്ത്രീയുടേതെന്ന് സംശയം
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 2:25pm

 

തൊടുപുഴ: ഇടുക്കിയില്‍ കനത്ത മലവെള്ളപ്പാച്ചിലില്‍ മൃതദേഹം ഒഴുകിവന്നു. തലയില്ലാത്ത മൃതദേഹം സ്ത്രീയുടേതാണെന്നാണ് സംശയിക്കുന്നത്.

മൃതദേഹത്തില്‍ ഉടലും കൈകളും മാത്രമാണുള്ളത്. ഇടുക്കി കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറില്‍ എലക്കല്‍ പാലത്തിനു സമീപമാണ് സംഭവം.

പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് മൃതദേഹം പുഴയില്‍ ഒഴുകിനടക്കുന്നത് കണ്ടത്. ഇതോടെ തൊട്ടിയും കയറും ഉപയോഗിച്ച് അത് ഒഴുകി പോകാതെ തടയുകയും പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.

Also Read:24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 200 അംഗ സംഘം: ഇങ്ങനെയാണ് മോദി സര്‍ക്കാര്‍ ഇന്ത്യന്‍ മാധ്യമങ്ങളെ വരുതിയിലാക്കുന്നത്- ദ വയര്‍ അന്വേഷണ റിപ്പോര്‍ട്ട്

രാജാക്കാട് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. ശരീരഭാഗങ്ങള്‍ ജീര്‍ണിച്ചു തുടങ്ങിയ അവസ്ഥയിലാണ്. ഫോറന്‍സിക് പരിശോധനയ്ക്കായി ശരീരഭാഗം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കഴിഞ്ഞദിവസം ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ത്രീയുടേതെന്ന് സംശയിക്കുന്ന ഇടതുകാല്‍ കിട്ടിയിരുന്നു. ഇത് കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement