എഡിറ്റര്‍
എഡിറ്റര്‍
കോട്ടയത്ത് വെട്ടിനുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം
എഡിറ്റര്‍
Sunday 27th August 2017 3:39pm

 

കോട്ടയം: മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അരയ്ക്ക് മേലോട്ടും കീഴോട്ടും വെട്ടിനുറുക്കിയ ശരീരം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


Also Read: ‘വീണ്ടും ഫോട്ടോഷോപ്പ് ദുരന്തം’; പിണറായിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ


തലയില്ലാത്ത രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. റോഡിനോടുചേര്‍ന്ന ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ ചാക്കില്‍ നിന്നും ദുര്‍ഗന്ധം വമിച്ചപ്പോള്‍ കോഴി മാലിന്യമാണെന്നു കരുതി നാട്ടുകാര്‍ പരിശോധിച്ചപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.

നാട്ടുകാര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ചാക്കില്‍ നിന്നും ഷര്‍ട്ടും കാവിമുണ്ടും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം ആശുപത്രിയിലേക്കു മാറ്റി.

മൃതശരീരത്തിന്റെ തലകണ്ടെത്താനായി സമീപ പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

Advertisement