എഡിറ്റര്‍
എഡിറ്റര്‍
വാര്‍ണര്‍ കൊടുങ്കാറ്റില്‍ ഗുജറാത്ത് നിലം പൊത്തി; ഹൈദരാബാദിന്റെ ജയം ഒമ്പതു വിക്കറ്റിന്
എഡിറ്റര്‍
Sunday 9th April 2017 8:48pm

 

ഹൈദരാബാദ്: ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഗുജറാത്ത് ലയണ്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഒമ്പതു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ഗുജറാത്ത് കുറിച്ച 136 റണ്‍സിന്റെ വിജയലക്ഷ്യം 27 പന്ത് ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്.


Also read ‘ഒടുവില്‍ ആ വിളിയെത്തി’; മുഖ്യമന്ത്രി മഹിജയുമായി ഫോണില്‍ സംസാരിച്ചു


സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദ് വിജയിച്ചപ്പോള്‍ റെയ്‌ന നയിച്ച ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വന്‍ തോല്‍വിയാണ് ഏറ്റവാങ്ങേണ്ടി വന്നത്. ഗുജറാത്തിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്.

അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ വാര്‍ണറുടേയും ഹെന്റിക്വസിന്റെയും പ്രകടനത്തിന്റെ പിന്‍ബസത്തിലാണ് ഹൈദരാബാദ് അനായാസ ജയം നേടിയത്. വാര്‍ണര്‍ 45 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ ഹെന്റിക്വെസ് 39 പന്തില്‍ 52 റണ്‍സാണെടുത്തത്.

ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ച മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. നാല് ഓവര്‍ എറിഞ്ഞ റാഷിദ് 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.

37 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്താണ് ഗുജറാത്തിനായ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ജെസണ്‍ റോയ് (31) ദിനേശ് കാര്‍ത്തിക് (30) എന്നിവരും ചേര്‍ന്നാണ് ഗുജറാത്തിന് പൊരുതാവുന്ന സകോര്‍ സമ്മാനിച്ചത്.

Advertisement