ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകനായി വാട്‌മോര്‍; തിരിച്ചുവരവിനൊരുങ്ങി ബറോഡ
Cricket
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകനായി വാട്‌മോര്‍; തിരിച്ചുവരവിനൊരുങ്ങി ബറോഡ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th September 2021, 8:03 pm

മുംബൈ: ഡേവ് വാട്‌മോറിനെ ബറോഡ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. അടുത്ത ആഭ്യന്തര സീസണിന് മുന്നോടിയായി വാട്‌മോര്‍ ചുമതലയേല്‍ക്കും.

ഇതോടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകനാകും വാട്‌മോര്‍. ഓരോ സീസണിലും ഒരുകോടി രൂപയാണ് വാട്‌മോറിന് ലഭിക്കുക.

പരിശീലനരംഗത്ത് 30 വര്‍ഷത്തെ പരിചയമുള്ള വാട്‌മോര്‍ ശ്രീലങ്കയിലാണ് ജനിച്ചതെങ്കിലും ഓസ്‌ട്രേലിയയിലാണ് കരിയര്‍ കെട്ടിപ്പടുത്തത്.

1996 ല്‍ ശ്രീലങ്ക ഏകദിന ലോകകപ്പ് നേടുമ്പോള്‍ വാട്‌മോറായിരുന്നു കോച്ച്.

2000-01 സീസണില്‍ കപ്പ് നേടിയതൊഴിച്ചാല്‍ ബറോഡ ആഭ്യന്തര ക്രിക്കറ്റില്‍ കുറച്ചുകാലമായി മോശം ഫോമിലാണ്. കഴിഞ്ഞ സീസണില്‍ ക്രുണാള്‍ പാണ്ഡ്യയ്ക്ക് കീഴില്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ ലീഗ് സ്റ്റേജില്‍ അഞ്ച് മത്സരങ്ങളും വിജയിച്ചെങ്കിലും നോക്കൗട്ട് റൗണ്ടില്‍ പുറത്താകുകയായിരുന്നു.

ഇത്തവണ കിരീടം ലക്ഷ്യമിട്ടാണ് ബറോഡ ഇറങ്ങുന്നത്. വാട്‌മോറിനെ പരിശീലകസ്ഥാനത്ത് അവരോധിക്കുന്നതും ഇത് മുന്നില്‍ക്കണ്ടാണ്.

2017-18 സീസണില്‍ കേരള ക്രിക്കറ്റ് ടീമിനേയും വാട്‌മോര്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സീസണില്‍ രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dav Whatmore appointed head coach of Baroda team, becomes most expensive coach in India’s First-Class cricket history