| Friday, 13th December 2013, 10:42 am

ഡാറ്റാ സെന്റര്‍: ടി.ജി നന്ദകുമാറിന്റെ പുന:പരിശോധനാ ഹരജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഡാറ്റാ സെന്റര്‍ കേസില്‍ ടി.ജി നന്ദകുമാറിന്റെ പുന:പരിശോധനാ ഹരജി തള്ളി. സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ ബഞ്ച് ചേമ്പറാണ് ഹരജി തള്ളിയത്.

സി.ബി.ഐ അന്വേഷണത്തിനെതിരായ ഹരജിയില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തീരുമാനമെടുത്തത് വസ്തുതകള്‍ പരിഗണിക്കാതെയാണെന്ന് ആരോപിച്ചായിരുന്നു ഹരജി നല്‍കിയത്.

അഡ്വക്കറ്റ് ജനറല്‍ അന്വേഷണത്തെപ്പറ്റി ഹൈക്കോടതി അറിയിച്ചതിന്റെ സാങ്കേതിക വശങ്ങള്‍ മാത്രമേ സുപ്രീം കോടതി പരിഗണിച്ചുള്ളൂവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഹൈക്കോടതി സര്‍ക്കാര്‍ നടപടി ശരിവെച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അതും തള്ളി.

സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിനുള്ള ഭരണഘടനാ ബഞ്ചിന്റെ മാനദണ്ഡം പാലിക്കാതെയാണ് സര്‍ക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദല്ലാള്‍ നന്ദകുമാര്‍ പുന:പരിശോധന ഹരജി നല്‍കിയത്. ഈ ഹരജിയാണ് ഇന്ന് തള്ളിയത്.

ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല സിഡാക്കില്‍ നിന്ന് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ടി.ജി. നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹരജി നല്കിയതോടെയാണ് കേസിന്റെ തുടക്കം.

Latest Stories

We use cookies to give you the best possible experience. Learn more