[]കൊച്ചി: ഡാറ്റാ സെന്റര്‍ കൈമാറ്റ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വൈകുന്നതില്‍ കോടതിക്ക് അതൃപ്തി.
വിഷയത്തില്‍ സി.ബി.ഐയോട് ഹൈക്കോടതി വിശദീകരണം തേടി.
കേസ് സി.ബി.ഐയെ ഏല്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കിയതായിരുന്നു. എന്നാല്‍ ഇതുവരെ നടപടികളൊന്നും ആയില്ലെന്ന് ഹരജി നല്‍കിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചൂണ്ടിക്കാട്ടി.
ഡാറ്റാ സെന്റര്‍ കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പി.സി. ജോര്‍ജ് നല്‍കിയ ഹരജിയില്‍ സി.ബി.ഐ അന്വേഷണം വൈകുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയിത്.
2013 ഒക്ടോബറില്‍ അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും കേസ് ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു.
കേസ് ഈ മാസം 17-ലേക്ക് മാറ്റി. ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് കെ.എം. ഷഫീക്ക് എന്നിവരടങ്ങിയ
ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല സിഡാക്കില്‍ നിന്ന് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ടി.ജി. നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹരജി നല്കിയതോടെയാണ് കേസിന്റെ തുടക്കം.
