[]ന്യൂദല്‍ഹി: ##ഡാറ്റാസെന്റര്‍ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ നിലപാടാണെന്നും മുഖ്യമന്ത്രി ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചതെന്നും എ.ജി കെ.പി ദണ്ഡപാണി സത്യവാങ്മൂലത്തില്‍ പറയുന്നു.
സത്യവാങ്മൂലം നേരത്തേ നല്‍കാമായിരുന്നെന്നും കോടതി അറിയിച്ചു. കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ ഹാജരായി. കേസ് അടുത്താഴ്ച്ച വീണ്ടും പരിഗണിക്കും.
കെ.കെ വേണുഗോപാലിനെ കേരളത്തിന്റെ അഭിഭാഷകനായി ഹാജരാക്കാനുള്ള എ.ജിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌വി. ഗിരി പിന്മാറിയിരുന്നു.
സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നതിന് മുന്‍പ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ഹൈക്കോടതിയില്‍ പറഞ്ഞ സാഹചര്യം വ്യക്തമാക്കാന്‍ സുപ്രീംകോടതി എജിയോട് ആവശ്യപ്പെട്ടിരുന്നു.