[]ന്യൂദല്‍ഹി: ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ടി.ജി നന്ദകുമാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കും. കേസില്‍ മുഖ്യമന്ത്രിയെ 14ാം എതിര്‍ കക്ഷിയാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിക്കുക.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സി.ബി.ഐ അന്വേഷണത്തിന്റെ കാര്യം കോടതിയെ അറിയിച്ചതെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
അതിനാല്‍ മുഖ്യമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കുക. കേസ് ഇനി പരിഗണിക്കാനിരിക്കുന്ന 28ന് അപേക്ഷ നല്‍കും.
കേസില്‍ മുഖ്യമന്ത്രിയും അഡ്വക്കെറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും ചീഫ് വിപ്പ് പി.സി. ജോര്‍ജും ഗൂഢാലോചന നടത്തിയെന്നാണ് നന്ദകുമാര്‍ ആരോപിക്കുന്നത്.