ധനുഷ് വെട്രിമാരന്‍ ടീമിന്റെ അസുരന്‍- പുതിയ മേയ്ക്ക് ഓവറില്‍ ധനുഷ്
Movie Day
ധനുഷ് വെട്രിമാരന്‍ ടീമിന്റെ അസുരന്‍- പുതിയ മേയ്ക്ക് ഓവറില്‍ ധനുഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th January 2019, 11:14 pm

ചെന്നൈ: ഏറെ നിരൂപക ശ്രദ്ധ നേടിയ വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രം അസുരനിലെ മേയ്ക്ക് ഓവര്‍ ചിത്രങ്ങള്‍ പുറത്തു വിട്ട് ധനുഷ്.

വട ചെന്നൈയുടെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍ മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് പുറത്തിറങ്ങുന്ന അസുരന്‍ ഒരു മാസ് എന്റര്‍ടെയ്ന്‍ര്‍ ആയിരിക്കുമെന്നാണ് സൂചന.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇതിനിടയ്ക്കാണ് ധനുഷ് ചിത്രത്തിന്റെ മേയ്ക്ക ഓവര്‍ ചിത്രങ്ങള്‍ പുറത്തു വിട്ടത്. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആധാരമാക്കിയാണ് അസുരന്‍ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടേയോ അണിയറ പ്രവര്‍ത്തകരുടേയോ വിവരങ്ങള്‍ ഇതു വരെ പുറത്തു വിട്ടിട്ടില്ല.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് ധനുഷ് തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

ഇരുവരും ഒന്നിച്ച “പൊല്ലാതവന്‍” എന്ന ചിത്രം പോലെ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും അസുരന്‍ എന്ന പ്രതീക്ഷയിലാണ് ധനുഷ് ആരാധകര്‍.