Administrator
Administrator
ഡാനി­യേല്‍ അ­ച്ചാ­രു­പ­റ­മ്പില്‍ കാ­ലം ചെ­യ്­തു
Administrator
Tuesday 27th October 2009 7:33am

bishopകൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ­സ­ഭ നേ­താവും കെ സി ബി സി അധ്യക്ഷനും വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ (71) കാലം ചെയ്തു. കബറടക്കം ഔദ്യോഗിക ബഹുമതികളോടെ നാളെ 3.30ന് സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍.

കടുത്ത പനിയെത്തു­ടര്‍­ന്നാണ് ശനിയാഴ്ച ഉച്ചക്ക് അ­ച്ചാ­രു­പ­റ­മ്പി­ലിനെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശി­പ്പി­ച്ചത്. വൈ­രു­ന്നേ­ര­ത്തോടെ ബിഷപ്പിന്റെ സ്­ഥിതി ഗുരുതരമായി. തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഇന്നലെ 11.10നു അന്ത്യം സം­ഭ­വി­ക്കു­ക­യാ­യി­രുന്നു. ഏറെക്കാലമായി കരള്‍ സംബ­ന്ധമായ രോഗങ്ങള്‍ക്കു ചികില്‍സയിലായിരുന്നു അദ്ദേ­ഹം.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഡോ. പെദ്രോ ലോപ്പസ് ക്വിന്താന, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷ­പ്പ് കര്‍­ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ എന്നിവരുള്‍പ്പെടെ ബിഷപ്പുമാരും നൂറുകണക്കിനു വൈദിക­രും അ­ന്ത്യ ച­ട­ങ്ങില്‍ പങ്കെടുക്കും.

റോമിലെ ഉര്‍ബാനിയ സര്‍വകലാശാലയില്‍ റെക്ടര്‍ മേജര്‍ പദവിയില്‍ സേവനം അനുഷ്ഠിക്കവെയാണ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലിനെ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്. ഉര്‍ബാനിയ സര്‍വകലാശാലയുടെ മേധാവിയായ ആദ്യ ഏഷ്യക്കാരനായിരുന്നു അദ്ദേഹം. ഹൈന്ദവ ദര്‍ശനങ്ങളിലും ഭാരതീയ തത്വചിന്തയിലും പാണ്ഡിത്യമുള്ള ആര്‍ച്ച് ബിഷപ് ഇതുമായി ബന്ധപ്പെട്ട് രണ്ടു ഡസനോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അരവിന്ദ മഹര്‍ഷിയെക്കുറിച്ചുള്ള പഠനത്തിനായിരുന്നു ഡോക്ടറേ­റ്റ്.

കെ സി ബി സിയുടെ ആഹ്വാനമനുസരിച്ച് കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും നവംബര്‍ അഞ്ചുവരെ ഔദ്യോഗിക ദുഃഖാചരണമുണ്ടാകും.

Advertisement