എഡിറ്റര്‍
എഡിറ്റര്‍
വിവാഹഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് താരത്തിന് സമ്മാനവുമായി വിരാട് കോഹ്‌ലി
എഡിറ്റര്‍
Monday 11th September 2017 11:57pm

 

ലണ്ടന്‍: ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ആരാധകരില്‍ ഏറിയ പങ്കും ആരാധികമാരാണെന്നതാണ് മറ്റൊരു വസ്തുത. വനിതാ ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളും ഉള്‍പ്പെടെ പല പ്രമുഖരും പലപ്പോഴായി വിരാടിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുമുണ്ട്.


Also Read: സമ്പാദിച്ചുകൊള്ളൂ എന്നാല്‍ അധികമാകരുത്; അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ‘പ്രോത്സാഹനവുമായി’ യു.പി ഉപമുഖ്യമന്ത്രി


2014 ഐ.സി.സി ടി-20 ലോകകപ്പ് ബംഗ്ലാദേശില്‍ നടന്നപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമായിരുന്നു ഇംഗ്ലീഷ് വനിതാ ടീമംഗം ഡാനിയല്‍ വെയ്റ്റ്. താരത്തിന്റെ പ്രകടനമികവോ കളിക്കളത്തിലോ അത്ഭുത പ്രകടനത്തിന്റെയോ പേരിലായിരുന്നില്ല ഡാമിയേല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയോടുള്ള ആരാധനയുടെ പേരിലായിരുന്നു വൈറ്റ് ശ്രദ്ധ നേടിയിരുന്നത്.

കോഹ്‌ലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന ചോദ്യവുമായി ട്വിറ്ററിലെത്തിയ ഇംഗ്ലണ്ട് താരത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ട്വീറ്റിലൂടെ ഡാനിയല്‍ വൈറ്റ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ 85 ശതമാനവും ഇന്ത്യക്കാരാണെന്ന് തുറന്ന് പഞ്ഞ താരം ഇന്ത്യന്‍ നായകന്‍ തനിച്ച് സമ്മാനിച്ച സമ്മാനത്തിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ നായകന്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരമായി വളര്‍ന്ന ഡാനിയലിനു സമ്മാനിച്ചിരിക്കുന്നത് ഒരു ബാറ്റാണ്. ചിത്രം പോസ്റ്റ് ചെയ്ത താരം ബാറ്റുപയോഗിക്കാന്‍ ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്നും ഈ ആഴ്ച തന്നെ ട്രെയിനിങ് ആരംഭിക്കുമെന്നും കുറിച്ചിട്ടുണ്ട്.

Advertisement