നീയാണ് ലോകത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല സ്ത്രീ; സണ്ണി ലിയോണിക്ക് പ്രണയം തുളുമ്പുന്ന ജന്മദിനാശംസകളുമായി ഭര്‍ത്താവ്
indian cinema
നീയാണ് ലോകത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല സ്ത്രീ; സണ്ണി ലിയോണിക്ക് പ്രണയം തുളുമ്പുന്ന ജന്മദിനാശംസകളുമായി ഭര്‍ത്താവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th May 2019, 1:37 pm

മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ 38ാം ജന്മദിനമാണിന്ന്. താരത്തിന് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ സണ്ണിക്ക് ഏറ്റവും സ്‌പെഷ്യലായ ഒരു ജന്മദിനാശംസകള്‍ ലഭിച്ചിരിക്കുകയാണ്.

മറ്റാരുമല്ല സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ ആണ് പിറാന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. കേവലം ഒരു ആശംസക്ക് അപ്പുറം സണ്ണിയെന്ന വ്യക്തിയെ തുറന്നു കാണിക്കുന്നതാണ് ഈ ജന്മദിനാശംസ.

‘നിന്നെക്കുറിച്ചെഴുതുകയാണെങ്കില്‍ ഒരുപാടുണ്ട്, കേവലം ഒരു പോസ്റ്റില്‍ ഒതുങ്ങില്ല അത്. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സ്‌നേഹസമ്പന്നയും നല്ല മനസിന്റെ ഉടമയുമായ സ്ത്രീയാണ് നീ. നിന്റെ ജീവിതത്തിലുടനീളം നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മളായി തെരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും നല്ല സ്ത്രീക്ക് പിറന്നാള്‍ , മാതൃദിനാശംസകള്‍. നിന്നെ ഏല്ലാകാലവും ഞാന്‍ സ്‌നേഹിക്കുന്നു.. നീയാണ് ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീയും’ എന്നായിരുന്നു ഡാനിയലിന്റെ ആശംസ.


മൂന്ന് ചിത്രങ്ങളുമായിട്ടാണ് ഡാനിയല്‍ ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആളുകള്‍ നിന്നെ കുറിച്ച് ചിന്തിക്കുന്നത്, ഞാന്‍ നിന്നെ കുറിച്ച് ചിന്തിക്കുന്നത്, യഥാര്‍ത്ഥത്തില്‍ നീ എന്നീ അടി കുറിപ്പോടെയാണ് ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആശംസകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ബോളിവുഡിന് പുറമേ സൗത്ത് ഇന്ത്യന്‍ ഭാഷകളിലും സണ്ണി ലിയോണി തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച മധുരരാജയിലെ ഗാനം യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തിയിരുന്നു.