ലോകം 'സൂപ്പര്‍ ബാക്ടീരിയ' പിടിയില്‍; ലക്ഷക്കണക്കിന് ജീവനുകള്‍ നശിക്കാന്‍ സാധ്യതയെന്ന് ഒ.ഇ.സി.ഡി റിപ്പോര്‍ട്ട്
World News
ലോകം 'സൂപ്പര്‍ ബാക്ടീരിയ' പിടിയില്‍; ലക്ഷക്കണക്കിന് ജീവനുകള്‍ നശിക്കാന്‍ സാധ്യതയെന്ന് ഒ.ഇ.സി.ഡി റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 2:15 pm

പാരിസ്: ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള “സൂപ്പര്‍” സൂക്ഷ്മാണുക്കള്‍ ദിനംപ്രതി ലോകത്ത് വര്‍ധിച്ചുവരുന്നതായി വിദഗ്ധ പഠനറിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ബാക്ടീരിയകള്‍ കാരണം 2050 ഓടെ 25 ലക്ഷം ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്ട്രേലിയയിലും ജനങ്ങളാണ് ബാക്ടീരിയ വിഭാഗത്തില്‍ പെടുന്ന ഇവയുടെ ആക്രമണത്തിനിരയാവാന്‍ സാധ്യതയെന്നാണ് പഠനം. ഈ രോഗാണുബാധയുടെ ചികിത്സയ്ക്കായി 3.5 ബില്യണ്‍ ഡോളര്‍ ഓരോ വര്‍ഷവും ചിലവാക്കേണ്ടി വരും.

ALSO READ: കോണ്‍ഗ്രസ് മുക്തഭാരതമല്ല, മുസ്‌ലീം മുക്ത ഭാരതമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെന്ന് ഉവൈസി

ആശുപത്രികളിലെ അടിസ്ഥാനശുചിത്വം, പൊതുജനാരോഗ്യം എന്നിവ പാലിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തണമെന്നും ആന്റിബയോട്ടിക് ഔഷധങ്ങളുടെ അനാവശ്യ ഉപയോഗം കുറയ്ക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള ഔഷധങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ധിക്കുന്നത് 2030 ഓടെ നാലു മുതല്‍ ഏഴു വരെ ഇരട്ടിയായായെന്നാണ് ഇപ്പോഴത്തെ പഠനനിഗമനം.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിച്ചില്ലെങ്കില്‍ നേരിടേണ്ടിവരുന്നത് ഗുരുതര പ്രത്യാഘാതങ്ങളായിരിക്കുമെന്നാണ് വിദഗ്ധസംഘത്തിന്റെ മുന്നറിയിപ്പ്. ലക്ഷക്കണക്കിനാളുകളുടെ ജീവനു ഭീഷണിയായേക്കാവുന്ന ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും സംഘം നിര്‍ദേശിച്ചു.

2015 ല്‍ യൂറോപ്പിലെ 33,000 പേരുടെ ജീവന്‍ ബാക്ടീരിയ കവര്‍ന്നതായി ഈയാഴ്ച പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.