എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയിലെ സെയിന്റ് ലൂയിസില്‍ ഇന്ത്യന്‍ ഡാന്‍സ്-ഡ്രാമ ഫെസ്റ്റ് ഈ മാസം 28 മുതല്‍ 30 വരെ
എഡിറ്റര്‍
Wednesday 12th April 2017 9:33pm

സെയിന്റ് ലൂയിസ്: ലോക നൃത്തദിനത്തോടനുബന്ധിച്ച് അമേരിക്കയില്‍ ഇന്ത്യന്‍ ഡാന്‍സ്-ഡ്രാമ ഫെസ്റ്റ് നടക്കുന്നു. മിസൂറി സംസ്ഥാനത്തെ നഗരമായ സെയിന്റ് ലൂയിസിലാണ് ഇന്ത്യന്‍ ഡാന്‍സ്-ഡ്രാമ ഫെസ്റ്റ് നടക്കുന്നത്. ഈമാസം 28 മുതല്‍ 30 വരെയാണ് പരിപാടി നടക്കുക.

ക്ലെടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഫെസ്റ്റിവെല്ലിന് ആതിഥേയത്വം വഹിക്കുന്നത് അമേരിക്കന്‍ നാട്യ ഫെസ്റ്റിവെല്‍ ആണ്. സെയിന്റ് ലൂയിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യ പെര്‍ഫോമിംഗ് ആര്‍ട്‌സ് ആണ് അമേരിക്കയില്‍ ആദ്യമായി ഇത്തരമൊരു ഡാന്‍സ്-ഡ്രാമ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.


Don’t Miss: ‘അവകാശങ്ങള്‍ ലഭിക്കട്ടെ ആദ്യം, എന്നിട്ടാകാം ഫാന്‍സ് അസോസിയേഷന്‍’; താരപദവിയെന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും പാര്‍വ്വതി


രാജ്യത്താകമാനമുള്ള നാടക ട്രൂപ്പുകള്‍ക്കും, ഡാന്‍സ് ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഗുരു പ്രസന്ന കസ്തൂരി പറഞ്ഞു. തുടര്‍ച്ചയായി എല്ലാ വര്‍ഷവും ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.

ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രശസ്ത രണ്ട് ഡാന്‍സ് അധ്യാപകരായ ഡോ. രത്നകുമാര്‍ (ഹൂസ്റ്റണ്‍), ഗുരുസുധ ചന്ദ്രശേഖര്‍ (ഡിട്രോയ്റ്റ്) എന്നിവരെ പ്രത്യേകമായി ആദരിക്കുന്നതിനും കാഷ് അവാര്‍ഡും പ്ലാക്കുകളും നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ പറഞ്ഞു.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.ntaya.org-ല്‍ നിന്നും ലഭ്യമാണ്.


അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള വാര്‍ത്തകള്‍ ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നതിനായി ഇ-മെയില്‍ അയയ്ക്കുക: mail@doolnews.com


 

Advertisement