എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയ്‌ക്കെതിരെ പൊരുതാന്‍ ദളിതരും മുസ്‌ലിങ്ങളും കൈകോര്‍ക്കണമെന്ന് അംബേദ്കറുടെ കൊച്ചുമകന്‍
എഡിറ്റര്‍
Monday 16th October 2017 8:14pm

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ മുസ്‌ലിങ്ങളും ദളിതരും ഒരുമിച്ച് നില്‍ക്കണമെന്ന് ബി.ആര്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍. ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ അവരെ തടയാന്‍ മുസ് ലിങ്ങളും ദളിതരും കൈകോര്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘ 2022 ഓടെ ലോകസഭയിലും രാജ്യസഭയിലും ഭൂരിപക്ഷം കൈവരിക്കുകയാണ് അവരുടെ ലക്ഷ്യം. അതോടെ ഇപ്പോഴത്തെ ഭരണഘടനയെ തള്ളിക്കളഞ്ഞ് പുതിയ ഇന്ത്യയെ അവര്‍ അവതരിപ്പിക്കും.’ അദ്ദേഹം പറയുന്നു.

ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എതിരാളികളെ ഇല്ലാതാക്കുന്ന ലബോറട്ടറി പോലൊയാക്കി ഗുജറാത്തിനെ ആര്‍.എസ്.എസും ബി.ജെ.പിയും മാറ്റിയെന്നും മുന്‍ എം.പിയായ പ്രകാശ് പറഞ്ഞു.


Also Read:  ‘അന്നവന്റെ കോളറിനു കുത്തിപ്പിടിച്ചു പറഞ്ഞു, പൊമ്പിളകളെ റോഡില് പാക്കാതെ വീട്ടില് പാറ്’; അക്രമിയെ നേരിട്ട സംഭവം വെളിപ്പെടുത്തി ആക്ഷന്‍ നായിക വാണി വിശ്വനാഥ്


‘ അവര്‍ക്കെതിരെ പൊരുതണോ വേണ്ടയോ എന്നത് നിങ്ങളുടെ ചോയ്‌സ് ആണ്. അതുപോലെ തന്നെ നിങ്ങള്‍ക്ക് മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. മനുവാദവും ഭരണഘടനയും. ഭരണഘടനയെ സംരക്ഷിക്കുക നിങ്ങളുടെ കടമയാണ്.’ പ്രകാശ് പറയുന്നു.

Advertisement