ഡെയ്ല്‍ സ്‌റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
Cricket
ഡെയ്ല്‍ സ്‌റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th August 2019, 10:32 pm

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ ഡെയ്ല്‍ സ്‌റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അതേസമയം ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ കളി തുടരും.

താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഫോര്‍മാറ്റില്‍ നിന്നാണ് ഇപ്പോള്‍ നടന്നകലുന്നതെന്ന് സ്‌റ്റെയിന്‍ പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ ടെസ്റ്റ് മത്സരങ്ങളാണ് ഏറ്റവും മികച്ചത്. അത് നിങ്ങളെ മാനസികമായും ശാരീരികമായും വൈകാരികമായും പരീക്ഷിയ്ക്കുന്നതാണെന്നും സ്റ്റെയിന്‍ പറഞ്ഞു.

ക്രിക്കറ്റിലുള്ള എല്ലാവര്‍ക്കും നന്ദി പറയുന്നു, പ്രത്യേകിച്ച് ആരോടും പറയുന്നില്ല. കാരണം എല്ലാവരും എനിക്കൊപ്പം യാത്രയിലുണ്ടായിരുന്നവരാണ് സ്റ്റെയിന്‍ പറഞ്ഞു.

2016ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തോളെല്ല് പൊട്ടിയിട്ട് സ്റ്റെയിന്റെ കരിയര്‍ അവസാനിച്ചെന്ന് കരുതിയിരുന്നു. പക്ഷെ 14 മാസത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരിച്ചു വന്നപ്പോള്‍ ആദ്യ കളിയിലെ 14ാമത്തെ പന്തില്‍ സ്റ്റെയിന്‍ വിക്കറ്റ് നേടുകയുണ്ടായി.

93 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സ്റ്റെയിന്‍ 439 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ബൗളര്‍മാരില്‍ എട്ടാമനാണ് സ്റ്റെയ്ന്‍

അഞ്ച് പത്ത് വിക്കറ്റ് നേട്ടവും 26 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്റ്റെയിന്‍ നേടിയിട്ടുണ്ട്. 7/51 ആണ് ടെസ്റ്റ് കരിയറിലെ സ്റ്റെയിനിന്റെ ഏറ്റവു മികച്ച പ്രകടനം