'നമ്മളൊക്കെ പ്രേമിക്കുന്ന കാലത്ത് ഈ വാസാപ്പി ഉണ്ടായിരുന്നെങ്കില്‍'; ചിരിപ്പിച്ചും ത്രില്ലിടിപ്പിച്ചും ഡാക്കിനിമാര്‍; ട്രെയ്‌ലര്‍ പുറത്തുവിട്ടു
Movie Trailer
'നമ്മളൊക്കെ പ്രേമിക്കുന്ന കാലത്ത് ഈ വാസാപ്പി ഉണ്ടായിരുന്നെങ്കില്‍'; ചിരിപ്പിച്ചും ത്രില്ലിടിപ്പിച്ചും ഡാക്കിനിമാര്‍; ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd September 2018, 12:40 pm

കൊച്ചി: സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, സേതുലക്ഷ്മി, പോളി വത്സന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന “ഡാകിനി”യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചുമുള്ള ട്രെയ്‌ലര്‍ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷര്‍ സ്വീകരിച്ചിരിക്കുന്നത്. കിടിലന്‍ മേയ്ക്ക് ഓവറിലാണ് എല്ലാവരും ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനോടകം വൈറലായിരുന്നു.

Also Read ‘ഇനി അടിയുടെ പൊടിപൂരം’; ത്രില്ലടിപ്പിച്ച് കുമ്പാരിസിന്റെ പ്രൊമോ ഗാനം

ഒരു ത്രില്ലര്‍ ഹ്യൂമര്‍ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗീസ്, അലന്‍സിയര്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ് എന്നിവരും മുഖ്യ അഭിനേതാക്കളാണ്. ലിങ്കു എബ്രഹാമിന്റെ ഗാനങ്ങള്‍ക്ക് രാഹുല്‍രാജാണ് സംഗീതം. അലക്സ് ജെ. പുളിക്കല്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

യൂനിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷും ഉര്‍വശി തീയെറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം.തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസാണ് വിതരണം ചെയ്യുന്നത്. അടുത്തമാസം ചിത്രം തിയെറ്ററുകളിലെത്തും.