മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ എം.പി മരിച്ച നിലയില്‍
national news
മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ എം.പി മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 5:20 pm

മുംബൈ: ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എം.പി മോഹന്‍ ദേല്‍ക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടല്‍ മുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ജോലിയുടെ ഭാഗമായി മുംബൈയിലേക്ക് പോകുന്നുവെന്നാണ് അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞത്.

മരണത്തിന്റെ യഥാര്‍ത്ഥ കാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ അറിയാനാകൂ എന്നാണ് പൊലീസ് പറഞ്ഞത്.

മുംബൈ ജെ.ജെ. ഹോസ്പിറ്റലിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത്. ദേല്‍ക്കര്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

എഴ് തവണ എം.പിയായ മോഹന്‍ ദേല്‍ക്കര്‍ നേരത്തെ കോണ്‍ഗ്രസിലായിരുന്നു. 2019ല്‍ കോണ്‍ഗ്രസ് വിടുമ്പോള്‍ അദ്ദേഹം ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയുടെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

2004മുതല്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയെ പ്രതിനിധീകരിച്ച് മോഹന്‍ ദേല്‍ക്കറാണ് മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dadra and Nagar Haveli MP Mohan Delkar found dead in Mumbai hotel