മോഹന്‍ലാലിന് പകരം 'ഡാഡി ഗിരിജ'; കെ.ജി.എഫ് സംവിധായകന്റെ പ്രഭാസ് ചിത്രത്തില്‍ പുതിയ താരങ്ങള്‍
Entertainment news
മോഹന്‍ലാലിന് പകരം 'ഡാഡി ഗിരിജ'; കെ.ജി.എഫ് സംവിധായകന്റെ പ്രഭാസ് ചിത്രത്തില്‍ പുതിയ താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th August 2021, 6:15 pm

ഹൈദരാബാദ്: കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാറില്‍ മോഹന്‍ലാലിന് പകരം ജഗപതി ബാബുവെത്തും. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായികയാവുന്നത്.

പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലേക്കായിരുന്നു മോഹന്‍ലാലിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ രാജമന്നാര്‍ എന്ന ഈ റോളിലേക്ക് പിന്നീട് ജഗപതി ബാബുവിനെ പരിഗണിക്കുകയായിരുന്നു.

റെക്കോര്‍ഡ് പ്രതിഫലമായിരുന്നു മോഹന്‍ലാലിന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്.

കെ.ജി.എഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്‌മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷ ചിത്രമാണ് സലാര്‍.

മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ‘സലാര്‍’ എന്ന വാമൊഴി പ്രയോഗത്തിന്റെ അര്‍ത്ഥം ‘കമാന്‍ഡര്‍ ഇന്‍ ചീഫ്’, ‘ രാജാവിന്റെ വലംകൈ’, എന്നൊക്കെയാണെന്ന്  പ്രശാന്ത് നീല്‍ നേരത്തെ പറഞ്ഞിരുന്നു.

രാധേ ശ്യാം ആണ് പ്രഭാസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഇതിന് പുറമെ ആദി പുരുഷ്, നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രവും അണിയറിയില്‍ ഒരുങ്ങുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘Daddy Girija’ to replace Mohanlal; New stars in KGF director’s Prabhas movie Salar