എഡിറ്റര്‍
എഡിറ്റര്‍
നേതാക്കളെ ഗുണ്ടാപ്പട്ടികയില്‍പ്പെടുത്തിയാല്‍ തിരുവഞ്ചൂരിനെ തെരുവില്‍ നേരിടും :ഡി.വൈ.എഫ്.ഐ
എഡിറ്റര്‍
Tuesday 4th June 2013 12:25am

m-swaraj

കണ്ണൂര്‍: വിദ്യാര്‍ഥി യുവജന നേതാക്കന്മാരെ ഗുണ്ടാപ്പട്ടികയില്‍പ്പെടുത്തിയാല്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തെരുവില്‍ നേരിടുമെന്ന് ഡി.വൈ.എഫ്.ഐ.
Ads By Google

യുവജന നേതാക്കളെ വേട്ടയാടാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രി അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും  ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.സ്വരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂരില്‍ യുവജന വിദ്യാര്‍ഥി നേതാക്കന്മാരെ ഗുണ്ടാപ്പട്ടികയില്‍ ചേര്‍ക്കാനുള്ള തീരുമാനം രാഷ്ട്രീയ എതിരാളികളുടെ പോലും വിമര്‍ശന ത്തിനിടയാക്കിയിട്ടുണ്ട്.

കണ്ണൂരിലും കൊല്ലത്തും മറ്റും ഡി.വൈ.എഫ്.ഐ. നേതാക്കന്മാരെ ഗുണ്ടാപ്പട്ടികയില്‍പ്പെടുത്തി വേട്ടയാടാനാണ് ശ്രമം. നിയമം ദുരുപയോഗം ചെയ്താണ് പോലീസിന്റെ ഈ നടപടി.

പോലീസിനെ യു.ഡി.എഫ്. രാഷ്ട്രീയവത്കരിക്കുകയാണ്. എല്‍.ഡി.എഫ്. ഭരണകാലത്ത് മികവിനുള്ള അംഗീകാരം നേടിയ ആരോഗ്യരംഗവും ക്രമസമാധാനവും തകര്‍ന്നിരിക്കുകയാണ്. പി.എസ്.സി.യെയും രാഷ്ട്രീയവത്കരിച്ചിരിക്കുന്നു സ്വരാജ് കുറ്റപ്പെടുത്തി.

ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍, പ്രസിഡന്റ് ബിജു കണ്ടക്കൈ, പി.പി.ദിവ്യ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement