വെള്ളാപ്പള്ളിയെ വിമര്‍ശിച്ചു; വി.എം സുധീരന്റെ വാര്‍ത്താ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഡി.സുഗതന്‍ ഇറങ്ങിപ്പോയി
D' Election 2019
വെള്ളാപ്പള്ളിയെ വിമര്‍ശിച്ചു; വി.എം സുധീരന്റെ വാര്‍ത്താ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഡി.സുഗതന്‍ ഇറങ്ങിപ്പോയി
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 6:37 pm

ആലപ്പുഴ: മുന്‍.കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ വാര്‍ത്താ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഡി.സുഗതന്‍ ഇറങ്ങിപ്പോയി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് സുഗതന്‍ ഇറങ്ങിപോയത്.

സി.പി.ഐ.എം ബി.ജെ.പി ബന്ധത്തിന്റെ കണ്ണിയാണ് വെള്ളാപ്പള്ളിയെന്നായിരുന്നു സുധീരന്റെ പരാമര്‍ശം. ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്റെ പ്രചരണത്തിനായി തയ്യാറാക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സുധീരന്‍.

Also Read സംസ്ഥാനത്ത് പലയിടത്തും സൂര്യാഘാതം: രണ്ട് പേര്‍ മരിച്ചതായി സംശയം; 10 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

വിശ്വാസ്യത നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെന്നും അച്ഛന്‍ ഇടതുപക്ഷത്തിന് ഒപ്പവും മകന്‍ ബി.ജെ.പിക്ക് ഒപ്പമാണെന്നും സുധീരന്‍ പരിഹസിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ഡി.സുഗതന്‍ ഇറങ്ങിപ്പോയത്. സുധീരന്റെ പരാമര്‍ശം അനവസരത്തിലായിരുന്നെന്നും വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്ന സ്ഥലത്ത് താന്‍ ഇരിക്കില്ലെന്നും ഇറങ്ങിപ്പോയ സുഗതന്‍ പിന്നീട് പറഞ്ഞു.
DoolNews Video