എഡിറ്റര്‍
എഡിറ്റര്‍
ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാരിനോട് ഭീഷണി വേണ്ട; കരാറുകാരോട് മന്ത്രി ജി സുധാകരന്‍
എഡിറ്റര്‍
Sunday 26th November 2017 2:26pm


മലപ്പുറം: ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാരിനോട് കരാറുകാരുടെ ഭീഷണി വേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കേണ്ടി വരുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.

പ്രാദേശിക രാഷ്ട്രീയക്കളി ഇവര്‍ അവസാനിപ്പിക്കണമെന്നും മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത് പണികള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി കരാറുകാര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.


Also Read: ഏതൊക്കെ കളിയില്‍ താന്‍ കളിക്കണമെന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് നെയ്മര്‍


ജി.എസ്.ടിയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല. ഇതിന്റെ പേരില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ എത്തിയാല്‍ കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി തുറന്നടിച്ചു.

‘ഒരു കോടതിയില്‍ പോയാലും ഇതിനെതിരെ നടപടിയുണ്ടാകില്ല. കരാറുകാര്‍ പിടിവാശി അവസാനിപ്പിക്കണം. അനുരഞ്ജനവും സമാധാനവുമാണ് കരാറുകാര്‍ സ്വീകരിക്കേണ്ടത്. ഇല്ലെങ്കില്‍ അവരുടെ സ്വത്തുവിവരങ്ങള്‍ അടക്കം അന്വേഷിക്കുമെന്നും’ മന്ത്രി വ്യക്തമാക്കി.


Dont Miss: വിടാതെ സിന്‍ഹ; സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയുടെ മരണം അന്വേഷിക്കണമെന്ന് യശ്വന്ത് സിന്‍ഹ


കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ രാമനാട്ടുകരയില്‍ പുതിയ ഫ്‌ളൈ ഓവറിന്റെ നിര്‍മാണം വിലയിരുത്താന്‍ മന്ത്രി എത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ നേരിട്ട് കണ്ട് മനസിലാക്കിയ മന്ത്രി രാത്രിയിലും പണി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും അഭിനന്ദനം രേഖപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്.

Advertisement