തീവ്രന്യൂനമര്‍ദ്ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ മഴ
Kerala News
തീവ്രന്യൂനമര്‍ദ്ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ മഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th May 2021, 7:42 am

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും.
തിങ്കളാഴ്ച രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

മെയ് 26 വൈകുന്നേരത്തോടെ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്ത് എത്തി പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതല്‍ എറണാകുളംവരെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴ പെയ്‌തേക്കും.

നാളെ തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ഒമ്പത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് ജില്ലകള്‍ക്കും കാസര്‍ഗോഡ് ജില്ലയ്ക്കുമാണ് ജാഗ്രതാനിര്‍ദ്ദേശമുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlights: Cyclone Yaas to Form over Bay of Bengal on Monday