എഡിറ്റര്‍
എഡിറ്റര്‍
ഫെബ്രുവരി മാസത്തെ കൃഷിപ്പണി
എഡിറ്റര്‍
Saturday 9th February 2013 12:01pm


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


നെല്ല്


പുഞ്ചയ്ക്കുള്ള നടീല്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണം. അത്യുത്പാദനശേഷിയുള്ള മൂപ്പുകുറഞ്ഞ ഇനങ്ങളാണ് പുഞ്ചക്കൃഷിക്കനുയോജ്യം. ഹര്‍ഷ, വര്‍ഷ, കാഞ്ചന തുടങ്ങിയ ഇനങ്ങള്‍ കൃഷിവിദഗ്ദ്ധരുടെ ശുപാര്‍ശയോടെ കര്‍ഷകര്‍ക്ക് തെരഞ്ഞെടുക്കാം.

അടിവളവും ചിനപ്പ് പൊട്ടുന്ന പരുവത്തിലും അടിക്കണപരുവത്തിലുമുള്ള മേല്‍വളപ്രയോഗവും മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധരുടെ ശുപാര്‍ശപ്രകാരം നടത്തണം.

Ads By Google

ഹ്രസ്വകാല ഇനങ്ങള്‍ക്ക് യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 30:70:25 കി.ഗ്രാം വീതവും ഇടത്തരം മൂപ്പുള്ളവയ്ക്ക് 40,90,30 കിഗ്രാം വീതവുമാണ് ഒരു ഏക്കറിനുള്ള പൊതുശുപാര്‍ശ.

പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞും വിതച്ച് 25 ദിവസങ്ങള്‍ക്കു ശേഷവും 7-10 ദിവസത്തെ ഇടവേളകളില്‍ 5-6 തവണ ട്രൈക്കോകാര്‍ഡുകള്‍ പാടത്ത് നാട്ടുന്നത് തണ്ടുതുരപ്പനെതിരെ ഫലപ്രദമാണ്. കുട്ടനാടന്‍ പുഞ്ചപ്പാടങ്ങളില്‍ കൊയ്ത്തിന് പ്രാരംഭമായി നിലത്തിലെ വെള്ളം ഒരാഴ്ച മുമ്പ് വാര്‍ത്തു കളഞ്ഞശേഷം കൊയ്ത്തു തുടങ്ങാം.

തെങ്ങ്


തെങ്ങിന് ജലസേചനം തുടരുക. തടം നനയില്‍ നാലുദിവസത്തിലൊരിക്കല്‍ തെങ്ങൊന്നിന് 200 ലിറ്റര്‍ വെള്ളം നല്‍കണം. ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ കണിക ജലസേചനരീതി വഴി നനയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.

ഈ രീതിയില്‍ ദിവസേന തെങ്ങൊന്നിന് 30-32 ലിറഅറര്‍ വെള്ളം നല്‍കിയാല്‍ മതി. ജലസേചനം നടത്തുന്ന തോട്ടങ്ങളില്‍ നാലാം വളപ്രയോഗം നടത്തണം. യൂറിയ, സൂപ്പര്‍ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ശരാശരി നല്ല പരിപാലനമുള്ള നാടന്‍ തെങ്ങിന് 180-270 ഗ്രാം, 275-300 ഗ്രാം, 275-500 ഗ്രാം വീതവും ഉത്പാദനശേഷി കൂടിയ സങ്കരയിനം തൈകള്‍ക്ക് 540 ഗ്രാം, 780 ഗ്രാം, 910 ഗ്രാം വീതവും നല്‍കണം.

വിത്തുതേങ്ങ സംഭരണം തുടരാം. തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവെങ്കില്‍ കീടാക്രമണം ഗുരുതരമായുള്ള ഓലകള്‍ വെട്ടിനീക്കി കത്തിച്ചു കളയുക.

വാഴ


വാഴയ്ക്ക് നനയാണ് പ്രധാന പണി. വാഴച്ചുവട്ടില്‍ പുതയിട്ടാല്‍ നന 3-4 ദിവസത്തിലൊന്നു മതി. അല്ലെങ്കില്‍ രണ്ടു ദിവസത്തിലൊരിക്കല്‍.

ഒരു നനയ്ക്ക് ഉദ്ദേശം 40 ലിറ്റര്‍ വെള്ളം വേണം. നേന്ത്രവാഴ നട്ട് മൂന്നാമത്തെയും നാലാമത്തെയും മാസം 60 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ചേര്‍ക്കുക.

ഏലം


പ്രാഥമിക തവാരണകളില്‍ ക്രമമായ ജലസേചനം തുടരണം. ആവശ്യാനുസരണം തടങ്ങളിലെ കളയെടുപ്പും മേല്‍മണ്ണ് ചേര്‍ക്കലും നടത്തണം. ജലസേചനം, കളയെടുപ്പ്, പുതയിടല്‍, മണ്ണിടല്‍ എന്നിവയാണ് രണ്ടാം തവാരണയിലെ പ്രധാന കൃഷിപ്പണികള്‍.

ഏലത്തോട്ടങ്ങളിലും ജലസേചനം നടത്തണം. ഇതിന് സൗകര്യമില്ലാത്ത തോട്ടങ്ങളില്‍ ചെറിയ ചെടികള്‍ക്ക് പന്തല്‍ നിര്‍മ്മിച്ചു തണല്‍ നല്‍കാം. പറിച്ചെടുത്ത കായ്കള്‍ വൃത്തിയാക്കി ഉണക്കി സംഭരിക്കണം.

കുരുമുളക്


കൊടിത്തലകള്‍ മുറിച്ചെടുത്ത് വേര് പിടിപ്പിക്കാനായി തവാരണകളില്‍ പാകേണ്ട സമയമാണിത്. മഞ്ഞുകാലത്തിന്റെ തണുപ്പ് നിശ്ശേഷം മാറിയെന്ന് ഉറപ്പുവരുത്തിയശേഷം വേണം കൊടിത്തലകള്‍ മുറിച്ച് തവാരണയുണ്ടാക്കാന്‍.

ഇവ പോളിബാഗുകളിലും നടാം. ഏകദേശം 20 15 സെ.മീ. വലിപ്പമുള്ള പോളിബാഗുകളില്‍ 3-5 വരെ തണ്ടുകള്‍ നടാം. തണ്ടുകള്‍ നടുമ്പോള്‍ ഒരു മുട്ട് മണ്ണിനടിയിലായിരിക്കണം. തണ്ടുകള്‍ മുളയ്ക്കുന്നതുവരെ ദിവസവും മൂന്നു നേരമെങ്കിലും നനയ്ക്കണം.
ഏകദേശം മൂന്ന് നാലാഴ്ച കൊണ്ട് നനയ്ക്കണം. താങ്ങുമരങ്ങളുടെ കൊമ്പുകള്‍ മുറിച്ച് താങ്ങുകാലുകള്‍ ശേഖരിക്കുന്ന പണിയും ഈ മാസം തുടങ്ങണം.
അടുത്ത പേജില്‍ തുടരുന്നു

Advertisement