എഡിറ്റര്‍
എഡിറ്റര്‍
കുണ്ടറ പീഡനക്കേസ്: കുറ്റാരോപിതനായ മുത്തച്ഛനെ കോടതി റിമാന്‍ഡ് ചെയ്തു
എഡിറ്റര്‍
Monday 20th March 2017 8:11pm

കൊല്ലം: കുണ്ടറയില്‍ പത്തു വയസ്സുകാരിയെ പീഡിപ്പച്ച കേസില്‍ കുറ്റാരോപിതനായ മുത്തച്ഛന്‍ വിക്ടര്‍ ഡാനിയേലിനെ കോടതി റിമാന്‍ഡ് ചെയ്തു.

കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റാരോപിതനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. കനത്ത സുരക്ഷയിലായിരുന്നു വിക്ടറിനെ പൊലീസ് കോടതിയിലെത്തിച്ചത്. കോടതി പരിസരത്ത് തടിച്ചു കൂടിയ നാട്ടുകാര്‍ ഇയാള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തി.

കേസില്‍ മുത്തശ്ശിയുടെ മൊഴിയാണ് നിര്‍ണ്ണായകമായത്. വിക്ടറിനെതിരെ മകളും പേരക്കുട്ടികളും നിരന്തരമായി പരാതിപ്പെട്ടിരുന്നുവെന്ന് മുത്തശ്ശി വെളിപ്പെടുത്തുകയായിരുന്നു.

അതേസമയം, മകള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് മരിച്ച പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. മകള്‍ക്ക് പഴയ ലിപി അറിയില്ല. കുട്ടി മരിച്ച ദിവസം കുറ്റാരോപിതന്‍ തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യമെന്ന് പിതാവ് പറഞ്ഞു.

ജനുവരി 15 നായിരുന്നു പത്തു വയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലായിരുന്നു കുട്ടി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

Advertisement