എഡിറ്റര്‍
എഡിറ്റര്‍
സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായ വിധിപ്രസ്താവങ്ങള്‍ പുസ്‌കത രൂപത്തിലാക്കാനൊരുങ്ങി ജസ്റ്റിസ് കര്‍ണ്ണന്‍
എഡിറ്റര്‍
Friday 17th November 2017 10:21am


കൊല്‍ക്കത്ത: കോടതിയലക്ഷ്യ കേസില്‍ തടവില്‍ കഴിയുന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സി.എസ് കര്‍ണന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായ വിധിപ്രസ്താവം പുസ്‌ക രൂപത്തിലാക്കാനൊരുങ്ങുന്നു. സുപ്രീം കോതി ജഡ്ജിമാര്‍ക്കെതിരായ വിധിപ്രസ്താവത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന കര്‍ണ്ണന്‍ തന്റെ ജീവചരിത്രത്തിനൊപ്പമാണ് വിധികളും പ്രസിദ്ധീകരിക്കുക.


Also Read: ഭൂതകാലത്തില്‍ നില്‍ക്കാന്‍ ഇഷ്ടമല്ല; എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: പ്രിയാ രാമന്‍


കര്‍ണ്ണന്റെ കൗണ്‍സിലായ ഡബ്ല്യു പീറ്റര്‍ രമേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആത്മകഥയില്‍ വിധികള്‍ കൂടി പ്രസിദ്ധീകരിക്കാനാണ് കര്‍ണ്ണന്റെ തീരുമാനമെന്നും ജയില്‍ ശിക്ഷയവസാനിക്കുന്നതിനു പിന്നാലെയിത് ഉണ്ടാകുമെന്നും പീറ്റര്‍ രമേഷ് പറഞ്ഞു.

ഡിസംബര്‍ പത്തിനാണ് കര്‍ണ്ണന്റെ ജയില്‍ ശിക്ഷ അവസാനിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ കോടതിയലക്ഷ്യ കുറ്റത്തിന് ജയില്‍ ശിക്ഷയനുഭവിക്കുന്ന ആദ്യത്തെ ഹൈക്കോടതി ജഡ്ജിയാണ് കര്‍ണ്ണന്‍.


Dont Miss: കാശ്മീരി ഫുട്‌ബോള്‍ താരം ലഷ്‌കര്‍ ഇ ത്വയിബയില്‍ ചേര്‍ന്നു; തിരിച്ച് വരാന്‍ ആവശ്യപ്പെട്ട് പൊലീസും കുടുംബവും സുഹൃത്തുക്കളും


മെയ് 9 നായിരുന്നു ഏഴംഗ സുപ്രീം കോടതി ബെഞ്ച് സിറ്റിംഗ് ജഡ്ജായ കര്‍ണനെ ആറ് മാസത്തെ തടവിനു ശിക്ഷിച്ചത്. കോടതിയലക്ഷ്യത്തിനു കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന ഇദ്ദേഹത്തെ ജൂണ്‍ 20 ന് കോയമ്പത്തൂരില്‍ നിന്നായിരുന്നു പിടികൂടിയത്.

Advertisement