ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച് ക്രൂരത, വീഡിയോ
Kerala News
ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച് ക്രൂരത, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th December 2020, 5:34 pm

എറണാകുളം: ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച് യുവാവിന്റെ ക്രൂരത. നെടുമ്പാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം.

ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തായത്. കെ.എല്‍. 42 ജെ 6379 എന്ന കാറിലാണ് നായയെ കെട്ടിവലിച്ചത്.


വെയിലത്ത് ടാറിട്ട റോഡിലൂടെ കാറില്‍ കെട്ടിയിട്ട് നായയെ ഓടിക്കുന്നതാണ് ദൃശ്യങ്ങള്‍. നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോകുന്നതും കാണാം.

ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അത്താണി പറവൂര്‍ റൂട്ടില്‍ ചാലാക്ക മെഡിക്കല്‍ കോളജിനടുത്ത് വച്ചാണ് സംഭവം നടന്നതെന്ന് സാമൂഹ്യപ്രവര്‍ത്തക അഡ്വ.രശ്മിത രാമചന്ദ്രന്‍ പറഞ്ഞു.

സംഭവത്തില്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നെന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും രശ്മിത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cruelty Video of a Dog being tied up in running Car Kochi