എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സൈനികന്‍ അറസ്റ്റില്‍
എഡിറ്റര്‍
Monday 16th October 2017 2:59pm

 

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ച സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. സി.ആര്‍.പി.എഫ് ജവാനായ പങ്കജ് മിശ്രയെയാണ് പോലീസ് തിങ്കളാഴ്ച് അറസ്റ്റ് ചെയ്തത്.

ബീഹാര്‍ സ്വദേശിയായ മിശ്ര ആസാമിലെ ജോര്‍ഹട്ട് ജില്ലയിലാണ് ജോലി ചെയ്തിരുന്നത്. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് മിശ്രയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സി.ആര്‍.പി.എഫ് ബറ്റാലിയന്‍ കമാന്‍ഡര്‍ ബി.ബെഹ്റയുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് പി.കെ. ബുയാന്‍ പറഞ്ഞു.


Also Read: നജീബ് അഹമ്മദ്; സി.ബി.ഐക്ക് ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി; താത്പര്യമില്ലാതെയാണ് സി.ബി.ഐ കേസന്വേഷിക്കുന്നതെന്നും കോടതി


മിശ്രയെ സി.ആര്‍.പി.എഫ് ക്യാമ്പിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തിരിക്കുകയാണ്.

സി.ആര്‍.പി.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജവാന്മാരെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയാണെന്നും നേരത്തെ ഇയാള്‍ ആരോപിച്ചിരുന്നു. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് മിശ്രയെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Advertisement